സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ
പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ
നമ്മുടെ ഓർമ്മകളിൽ പഴയകാലം എത്ര മനോഹരമായിരുന്നു.രാവിലെ ഉണർന്നു രാത്രിയിൽ ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും ഓർമ്മിക്കാറില്ല.അതുപൊലെയല്ല അഞ്ചര നാഴിക കഴിയുമ്പോൾ നമ്മെ വിളിച്ചുണർത്തുന്ന കുയിൽ നാദവും അരുവികളുടെ കളകളാരവവും. ഉദയസൂര്യന്റെ ആദ്യകിരണങ്ങളേറ്റ് എന്റെ മുഖം തളരിതമാവുന്നു.വായുവിന്റെ തണുത്ത കാറ്റ് എന്നെ നല്ല ദിനചര്യയിലേക്ക് തള്ളിവിടുന്നു.സൂര്യന്റെ പൊൻ കിരണങ്ങൾ പാടത്തെ നെൽക്കതിർ കുലകൾക്ക് മുകളിലേക്ക് സ്വർണനിറം നിറയെ ചൊരിയുന്നു.മുറ്റത്തെ ചെമ്പരത്തിപൂക്കളിൽ ചാടി പറന്ന് തേൻ നുകരുന്ന വണ്ണാത്തിക്കിളികൾ. അവയ്ക്ക് പിന്നാലെ ശബ്ദം വയ്ക്കാനറിയാത്ത ചിത്രശലഭങ്ങൾ.വയലുകളിൽ വെള്ളം നിറച്ച് നിറവോടെ നിറഞ്ഞൊഴുകുന്ന കുഞ്ഞരിവികൾ. ഇന്നത്തെ മാറ്റങ്ങൾ എനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. പ്രകൃതിതന്ന പല പച്ചില മരുന്നുകൾ എല്ലാ ചികിത്സക്കും അത്യുത്തമമാണ്. വയലുകളും മരങ്ങളും ചെടികളും കണ്ടൽക്കാടുകളും കായലുകളും നമുക്ക് തരുന്നത് വിലയിടാൻ പറ്റാത്ത ശുദ്ധവായുവാണ്.നമ്മുടെ ജീവന്റെ ആയുസ്സിന്റെ നീളം പ്രകൃതിതന്നെയാണ്. മനുഷ്യരായ നമ്മൾ എല്ലാം നേടിയപ്പോൾ മലിനമാക്കി കൊണ്ടുപോകുന്ന ആറുകളും അരുവികളും മനുഷ്യന്റെ സ്വാർത്ഥതയുടെ തെളിവാണ്.എന്തിനേറെ പറയുന്നു വളർത്തി വലുതാക്കിയ മാതാപിതാക്കളെ വയോജന സംരക്ഷണകേന്ദ്രത്തിൽ കൊണ്ടാക്കുന്നു. ഇത് മാറ്റത്തിന്റെ മണിക്കൂറാണ്.മനുഷ്യന് മടങ്ങിവരാനുള്ള അവസരം. ആധുനികതയുടെ നിറവിൽ മനുഷ്യന്റെ മനസ്സിൽ നിന്ന് മടങ്ങിപ്പോയ മണ്ണിനേയും മാതാപിതാക്കളേയും ഭൂമി ദേവതയേയും വീണ്ടെടുക്കാനുള്ള മുഹൂർത്തം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം