സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതി ചൂഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ചൂഷണം

മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ഇപ്പോ ജീവിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുക എന്ന സ്ഥിതിയിൽ നിന്നും ആർഭാടങ്ങളിലേക്ക് മാറിപ്പോയപ്പോഴുണ്ടായ ഉപഭോഗാസക്തിയാണ് പ്രക്യതിയെ കൂടുതലായി ചൂഷണം ചെയ്യാനും പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കാനും കാരണമായത്. ഈ വർദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഓരോ രാജ്യത്തിനു കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടിവരുണത്. മലിനീകരണം ഒഴിവാക്കിയാൽ അതു മൂലമുണ്ടാക്കുന്ന രോഗങ്ങളും താനേ മാറും കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, അമ്ലമഴ , വനനശീകരണം തുടങ്ങിയ പ്രതിഭാസങ്ങൾ നിരവധിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇടിച്ചു നിരത്തപ്പെടുത്തുന്ന കുന്നുകൾ, നിരന്തരമായ വനശേഷണം, പ്ലാസ്റ്റിക് കത്തിക്കൽ , തുടങ്ങിയവ ഭൂമിയ്ക്ക് ഭോഷകരമായ കാര്യങ്ങളാണ്. വനങ്ങൾ സംരക്ഷിച്ചും , കുന്നുകൾ പാടങ്ങൾ വയലുകൾ തുടങ്ങിയവ നികത്താത്തെയും , പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെയും , നമുക്ക് ഒന്നായി പരിസ്ഥിതിയെ സംരക്ഷിക്കാം.

അരുണ സലിം
10 എ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം