സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി

പ്രകൃതിയുടെ തിരിച്ചടി

ഒരിക്കൽ ഒരിടത്ത് ഒരു കോൺട്രാക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഒരുപാട് ഫ്ലാറ്റുകളും കെട്ടിടങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം കെട്ടിടങ്ങളെല്ലാം പണിയുന്നത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടായിരുന്നു. വയലും കുന്നും തോടും പുഴയും എല്ലാം നികത്തി ആയിരുന്നു അദ്ദേഹം കെട്ടിടങ്ങൾ പണിതു കൊണ്ടിരുന്നത്. അനധികൃതമായി കെട്ടിടങ്ങൾ പണിയുന്നതിന് വേണ്ടി അദ്ദേഹം ഉദ്യോഗസ്ഥരെ എല്ലാം പണംകൊണ്ട് വശത്താക്കി ആയിരുന്നു. സാമൂഹിക നേതാക്കളും അയാളുടെ വശത്തിലായിരുന്നു. എന്നാൽ നാട്ടുകാർ അദ്ദേഹത്തിനെതിരെ ആയിരുന്നു. നാട്ടുകാരെയും കുറെ പേരെ എല്ലാം അദ്ദേഹം പണംകൊണ്ട് കീഴ്പ്പെടുത്തിയിരിക്കുന്നു. നാട്ടുകാരെല്ലാം അദ്ദേഹത്തോട് പറയുമായിരുന്നു ഇങ്ങനെ പ്രകൃതിയെ നശിപ്പിച്ചാൽ ഒരിക്കൽ നാശം സംഭവിക്കുമെന്ന്. പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മളെയും സംരക്ഷിക്കുമെന്ന് നാട്ടുകാർ അയാളോട് പറഞ്ഞു.എന്നാൽ അയാൾ അതൊന്നും വകവച്ചില്ല. ഒരിക്കൽ ഒരു ജൂൺ മാസം പതിവുപോലെ മഴപെയ്യാൻ തുടങ്ങി. മഴ ശമനമില്ലാതെ പെയ്യാൻ തുടങ്ങി. അങ്ങനെ ആ നാട്ടിലെ പുഴകളും തോടുകളും ജലാശയങ്ങളും എല്ലാം നിറഞ്ഞു കവിഞ്ഞൊഴുകി. പുഴയിൽ നിന്നും തോടുകളിൽ നിന്നും ഒക്കെ എത്തിയ വെള്ളം മുൻപ് പാടങ്ങളും ജലാശയങ്ങളും നികത്തി കെട്ടിടങ്ങൾ പണിത ഇടത്തേക്ക് ഒഴുകിയെത്തി. കുന്നുകൾ നിരത്തി കെട്ടിടങ്ങൾ പണിത സ്ഥലത്തെല്ലാം ഉരുൾപൊട്ടൽ മൂലംകെട്ടിടങ്ങൾ നശിച്ചു തുടങ്ങി. ആ മഴ വലിയ നാശനഷ്ടങ്ങൾ വരുത്തി. പിന്നീടുള്ള പഠനങ്ങളിൽ കണ്ടെത്തി കുന്നുകളും മലകളും ഒക്കെ ഇടിച്ചു നികത്തി കെട്ടിടങ്ങൾ പണിതതുകൊണ്ടാണ് പുഴയിലും തോടുകളിൽ നിന്നുള്ള വെള്ളം കരയിലേക്ക് എത്തിയതെന്ന്. അങ്ങനെ പ്രകൃതിയെചൂഷണം ചെയ്ത് ഉണ്ടാക്കിയ കെട്ടിടങ്ങളെല്ലാം നീക്കം ചെയ്യാൻ കോടതി ഉത്തരവ് ഉണ്ടായി. അങ്ങനെ ആ കോൺട്രാക്ടറുടെ അടക്കം ഒരുപാട് ആളുകളുടെ കെട്ടിടങ്ങളും ഫ്ളാറ്റുകളും എല്ലാം നശിച്ചുപോയി. അപ്പോൾ കോൺട്രാക്ടർ അവിടുത്തെ നാട്ടുകാർ പറഞ്ഞതോർത്തു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നമ്മളെ സംരക്ഷിക്കില്ല എന്ന് കോൺട്രാക്ടർക്ക് ബോധ്യമായി. നമ്മൾ സുരക്ഷിതരാകണമെങ്കിൽ പ്രകൃതി സംരക്ഷിക്കപ്പെടണം.

ആൽബിൻ വർഗീസ്
9 സി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ