സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യ ജന്തുജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ആധുനിക കാഴ്ചപ്പാടുകൾ അനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ ഇല്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പര ആശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കല്പത്തിന് ചേർന്നവയാണ്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലേക്കുഎം പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ പറ്റിയും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും നമുക്ക് മനസിലാക്കാം ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവ സവിശേഷതകളും രൂപപെടുന്നതിൽ പരിസ്ഥിതി വലിയ പങ്കു വഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളത്രെ ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്ന് പറയാം വിവിധ ശാസ്ത്ര ശാഖകളും പലതരത്തിലാണ് പരിസ്ഥിതിയെ നിർവ്വചിച്ചിരിക്കുന്നത്. ഒരു ജീവിയെയോ അതിന്റെ ആവാസ വ്യവസ്ഥയെയോ വലയം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജ്ജത്തിന്റെയും പദാർഥത്തിന്റെയും അതിന്റെ സവിശേഷതകളുടെയും ശേഖരണമാണ് പരിസ്ഥിതി.


ആൽബിൻ മത്തായി
9 ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം