സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/നൊമ്പരം*

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരം*

എല്ലാ വൈകുന്നേ രങ്ങളിലും ഞാനും എന്റെ കൂട്ടുകാരും നേരമ്പോക്കിനായി പാടത്തും പുഴയിലും പോകാറുണ്ടായിരുന്നു.വൈകുന്നേരങ്ങളിലുള്ള ആ യാത്ര മനസിന്‌ കുളിർമ നൽകുന്നതായിരുന്നു. പാടുത്തൂടെ മേഞ്ഞു നടക്കുന്ന പശുകുട്ടികളുടേയും ചിറകടിച്ചു പറന്നുയരുന്ന കൊക്കുകളുടേയും ചിത്രങ്ങൾ ഞാൻ എന്റെ ക്യാമറായിൽ പകർത്താറുണ്ടായിരുന്നു.അതി മനോഹരമായ ഗ്രാമീണ ഭംഗി നമ്മുക്ക് നൽകുന്ന മരങ്ങളും തോടുകളും പുഴകളും വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളും കതിർമണിയുമായി പറന്നു പോകുന്ന തത്തകളെയും ഞാൻ കാണാറുണ്ടായിരുന്നു. പിന്നീട് മനുഷ്യന്റെ സ്വാർത്ഥതയാൽ അത് മണ്ണ് ഇട്ടു നികത്തി കെട്ടിടങ്ങൾ,ഫ്ലാറ്റുകൾ ഇവ നിർമ്മിക്കുകയുംചെയ്തു.അത് എന്റെ മനസിനെ നൊമ്പരപ്പെടുത്തി.ആ ക്യാമറയിൽ ഞാൻ പകർത്തിയ ചിത്രങ്ങൾ മാത്രമേ എനിക്കും എന്റെ കൂട്ടുകാർക്കും ഇന്ന് കാണാൻ സാധിക്കുകയുള്ളു.

നീരജ് കെ രാജേഷ്
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ