സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല ഞങ്ങൾ

കാലചക്രസീമയിലെ കറുത്ത താളുകളിൽ 
പോരാട്ടത്തിന്റെ,  അതിജീവനത്തിരന്റെ 
ആരോ എഴുതിയ ഒരു കഥ......... 
കൊറോണ എന്ന കാലാവതാരത്തിന്റെ കഥ.

എരിയുന്ന വേനലിൻ ദുഃഖത്തിൻ നാളുകൾ -
തീർത്തൊരാ സഞ്ചാരിയെക്കുറിച്ചാണത്. 
കാലനെപ്പോലവൻ വന്നു 
ജീവന്റെ തുടിപ്പുകൾ ഇല്ലായ്മ ചെയ്യുവാൻ .

നീറുന്ന നൊമ്പരനാളുകളങ്ങനെ 
കുറച്ചൊക്കെ കടലുപോൽ കടന്നുപോയിടവേ.  
ശക്തമാം പ്രതിയോഗിയാണവനെന്നും, 
അതിശക്തമാം പ്രതിരോധമാണാവശ്യം, 
എന്ന് നാം തിരിച്ചറിഞ്ഞീടുന്ന കാലമിത്. 

കൈകോർത്തിടാനുള്ള നാളല്ലിത് 
മനസുകൾ കോർക്കേണ്ട നാളല്ലെയോ. 
മനസ്സിനുള്ളിലെ മതിൽ തകർക്കാം 
മാതൃരാജ്യത്തിനായി കൈ കഴുകാം 
ജീവനുവേണ്ടി മുഖം മറയ്ക്കാം 
ഒരേ മനസോടെ അകലം പാലിക്കാം. 

നിയമവും, ചട്ടവും അനുസരിച്ചങ്ങനെ 
ഓടിക്കളിക്കാതെ, കൂട്ടങ്ങളില്ലാതെ വീട്ടിലിരിക്കാം. 
ഭയമെന്നൊന്നിനെ ഇല്ലായ്മചെയ്ത്, 
ഒന്നായി പ്രവർത്തിക്കാം, ജാഗ്രതയോടെ, കരുത്തരായി 
തോൽക്കില്ല ഞങ്ങൾ....... 
തോൽപ്പിക്കാൻ ആവില്ല ഞങ്ങളെ.

ആര്യതേജസ്വി അനി
XII ബി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത