സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ജാഗ്രതയോടെ അതിജീവനത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ അതിജീവനത്തിനായി

ജാഗ്രത എന്ന വാക്ക്   ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനമന്ത്രമായി മാറിക്കഴിഞ്ഞു. സർവശേഷിയുമുപയോഗിച്ചു പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവെക്കുമ്പോൾ സാമൂഹിക അകാലത്തിലൂടെ   മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസിലാക്കുന്നു. വീട്ടിലിരിപ്പിനെ പൂർണ ഗൗരവത്തോടെ കണ്ട് സാമൂഹികഅകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും മനസിലാക്കാത്തവർ സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നല്കാത്തവരാണെന്ന് വേണം മനസിലാക്കാൻ. ഏറ്റവും നിർണായകതീരുമാനമെടുത്തു രാജ്യം അടച്ചിട്ട ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനതയിൽ നിന്ന് തേടുന്ന ഒരേയൊരു കാര്യം ജാഗ്രത പാലിക്കുക എന്ന് മാത്രമാണ്. ആത്‌മവിശ്വാസത്തിന്റ കൈ പിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നതും കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർഥപൂർണമാക്കിയേ തീരൂ. വീട്ടിലിരുന്നു തന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം. 

ജോസഫ് ജോൺ
9 ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം