സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം
വിശുദ്ധ ചാവറ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 138 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട് കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികളെ വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു.
-നെവിൻ പ്രമോദ്
കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ് ഞങ്ങളുടെ ഹെഡ്മാസ്റ്റർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്കൂളിന്റെ നല്ല ഭാവിക്കായി എല്ലാപിന്തുണയും സഹായവും ചെയ്തുതരുന്ന സ്‌നേഹനിധിയായ ഞങ്ങളുടെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററെ എത്രപ്രശംസിച്ചാലും മതിയാവില്ല.പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും എന്റെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. സഭാകമ്പം മാറ്റാനും അക്ഷരസ്ഫുടതയോടെ സംസാരിക്കാനും ഉളള പ്രചോദനം ഇതിലൂടെ ലഭിക്കുകയുണ്ടായി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പദ്ധതിയിൽ അംഗമാകാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. കമ്പ്യൂട്ടർ മേഖലയിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട് . മാത്രമല്ല ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള പ്രചോദനം ലഭിച്ചത് എന്റെ അധ്യാപകരിൽ നിന്നുമാണ്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുവാൻ എന്റെ അധ്യാപകർ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന എന്റെ വിദ്യാലയത്തോടും അധ്യാപകരോടും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.
-നിരഞ്ജൻ കെ പ്രസാദ്
കോട്ടയം ജില്ലയിൽ അതിരമ്പുഴ പഞ്ചായത്തിൽ മാന്നാനം എന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ തല ഉയർത്തിപിടിച്ചു നിൽക്കുന്ന അതി മനോഹരമായ ഒരു വിദ്യാലയമാണ് St .Ephrems എന്ന എന്റെ വിദ്യാലയം.പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രഗൽഭരായ ഒരുപറ്റം അധ്യാപകർ ഇവിടെയുണ്ട്. എന്റെ വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലമുണ്ട്.പാഠഭാഗങ്ങൾ കൂടാതെ പാഠ്യന്തര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിദ്യാലയമാണ് എൻറെ വിദ്യാലയം . സ്കൂളിലെ ഐടി ക്ലബ്ബിൽ അംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.ഐടി ക്ലബ്ബിൻറെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു. ഞങ്ങളുടെ സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അത് വാങ്ങാൻ മൈക്കിൾ സാറിനും കുഞ്ഞുമോൾ ടീച്ചർക്കും എന്റെ പുതിയ കൂട്ടുകാർക്കും ഒപ്പം നിയമസഭയിൽ പോയി .ആ ദിവസം എന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു. എന്റെ സ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എൻറെ വിദ്യാലയം.കോട്ടയം ജില്ലയിൽ അതിരമ്പുഴ പഞ്ചായത്തിൽ മാന്നാനം എന്ന പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ തല ഉയർത്തിപിടിച്ചു നിൽക്കുന്ന അതി മനോഹരമായ ഒരു വിദ്യാലയമാണ് St .Ephrems എന്ന എന്റെ വിദ്യാലയം.പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രഗൽഭരായ ഒരുപറ്റം അധ്യാപകർ ഇവിടെയുണ്ട്. എന്റെ വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലമുണ്ട്.പാഠഭാഗങ്ങൾ കൂടാതെ പാഠ്യന്തര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന വിദ്യാലയമാണ് എന്റെ വിദ്യാലയം. സ്കൂളിലെ ഐടി ക്ലബ്ബിൽ അംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.ഐടി ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു. ഞങ്ങളുടെ സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അത് വാങ്ങാൻ മൈക്കിൾ സാറിനും കുഞ്ഞുമോൾ ടീച്ചർക്കും എന്റെ കൂട്ടുകാർക്കും ഒപ്പം നിയമസഭ ഹാളിൽ പോയി .ആ ദിവസം എന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു.എന്റെ സ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
-ഇന്ദുബാല അനിൽ
കേരളത്തിന്റെ അക്ഷരനഗരി എന്ന് പേര് കേട്ട കോട്ടയം ജില്ലയിലെ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിൽ നിലകൊള്ളുന്ന നമ്മുടെ എല്ലാം അഭിമാനമായ st. Ephrem's h.s.s ആണ് എന്റെ വിദ്യാലയം.മലയാളക്കരയിൽ ജനകീയ വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച വിശുദ്ധ ചാവറ കുര്യാക്സ്കോസ് ഏലിയാസച്ഛന്റെ ജ്ഞാനദർശനങ്ങളുമായി പ്രയാണം തുടരുന്ന ഈ വിദ്യാലയം മദ്യകേരളത്തിന്റെ അഭിമാനമാണ്.അദ്ധ്യാപനത്തിൽ വളരെ അധികം മുന്നിൽ നിൽക്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാലയം.കുട്ടികളുടെ ചെറുതും വലുതുമായ കഴുവുകളെ പ്രോഗാത്സകിപ്പിക്കുകയും.അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും. ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെ കണ്ട് അവരോട് സ്നേഹസംഭാഷണം നടത്തുകയും കുട്ടികളുടെ പ്രശ്നങൾ കണ്ടെത്തി അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന നല്ല അധ്യാപകർ ഉള്ളതാണ് എന്റെ വിദ്യാലയം.ഓരോ വർഷം കഴിയും തോറും പുതിയ പുതിയ വികസനങ്ങൾ കൊണ്ടുവരുകയും സ്കൂളിനെ പുതിയൊരു ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുകയും ചെയുന്നുണ്ട്.സ്കൂളിലെ l.T ക്ലബ്ബിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു. കമ്പ്യൂട്ടറിലെ കൂടുതൽ പ്രവർത്തനങ്ങൾ ചെയുവനും ഇതിലൂടെ കൂടുതൽ പഠിക്കുവാനും എനിക്കു സാധിച്ചതിൽ അദ്ധ്യാപകരോട് നന്ദി പറയുന്നു.
-Navaneeth santhosh
അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം കുന്നിൻ മുകളിൽ വിശുദ്ധനായ ചവറയചച്ചനാൽ തുടക്കംക്കുറിച്ച വിദ്യാലയമാണ് എന്റെ സെന്റ് എഫ്രംസ് ഏച്ച് എസ്സ് എസ്സ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പതിറ്റാണ്ടുകളായി എന്റെ സ്കൂൾ തലയുയർത്തി നിൽക്കുന്നു. വിദ്യാർത്ഥികളെ പഠനത്തിൽ മുൻനിരയിലെത്തിക്കാൻ നിരവധി പ്രഗത്ഭരായ അധ്യാപകർ എന്റെ വിദ്യാലയത്തിലുണ്ട്. അവർ ഓരോരുത്തരും എന്റെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വളരുന്നതിനായി സ്കൗട്ട് & ഗൈഡ്, ജെ ആർ സി, എൻ സി സി, ലിറ്റിൽ കൈറ്റസ്, വിദ്യാരംഗം കലസാഹിത്യവേദി, ടാലെന്റ് ഹബ് എന്നിങ്ങനെ വിവിധ ക്ലെബുകൾ പ്രവർത്തിക്കുന്നുണ്ട്. കായികരംഗത്ത് എന്റെ വിദ്യാലയം എന്നും തിളങ്ങി നിൽക്കുന്നു. എന്റെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ലോകമെമ്പാടും നിരവധി മേഖലകളിൽ ഉന്നത നിലയിലെത്തിയ വ്യക്തികൾ എനിക്ക് പ്രചോദനമേകുന്നു.എന്റെ സ്കൂളിലെ ഐ.റ്റി ക്ലെബായ ലിറ്റിൽ കൈറ്റ്‌സിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ക്ലെബ് എന്നെ കമ്പ്യൂട്ടർ മേഖലയിൽ വളരാൻ ഒരുപാട് സഹായിച്ചു. എന്റെ കഴിവുകൾ വളർത്തുന്നതിൽ എന്റെ വിദ്യാലയം വളരെ അധികം പ്രാധാന്യം നൽകുന്നു.ഈ സ്കൂളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
-ഡോൺ ജോസ്