സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

കോവിഡ് -19 എന്ന പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് ഇന്ന് നമ്മുടെ ലോകമാകെ പരന്നിരിക്കുകയാണ്. നമ്മുടെ സഹോദരങ്ങളായ ഒരു പാട് മനുഷ്യരുടെ ജീവൻ ഈ വൈറസ് മൂലം നഷ്ടപ്പെട്ടു. കൊറോണ വൈറസിന്റെ ഉത് ഭവസ്ഥലം ചൈനയിലെ വുഹാനിലാണ്. 2019 ഡിസംബറിലാണ് വുഹാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ചൈനയിൽ തുടങ്ങി ഇറ്റലി, ഇറാൻ, അമേരിക്ക, ഇന്ത്യ അങ്ങനെ ല്ലൊ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. കൊറോണയെ ചെറുത്ത് തോൽപിക്കുന്നതിൽ കേരളം നടത്തുന്ന പ്രവർത്തനം ലോകത്തിനാകെ മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്ന കേരള സർക്കാർ അഭിനന്ദനം അർഹിക്കുന്നു. കോവിഡ് - 19 മൂലം ലോകത്ത് ഒരു ക്ഷേത്തിലേറെ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ലോകം മുഴുവൻ ഇപ്പോൾ ലോക് ഡൗണിലാണ്. ഇപ്പോൾ ആഘോഷങ്ങളും കൂടി ചേരലുകളും ഇല്ല. ആശുപത്രികളിൽ കഴിയുന്ന കോവിഡ് രോഗികളെ രക്ഷിക്കാൻ വേണ്ടി ആരോഗ്യ പ്രവർത്തികർ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാനുള്ള നിരദേശങ്ങളും അവർ നൽകുന്നുണ്ട്. ആരോഗ്യ പ്രവർത്തികർ അവരുടെ കുടുംബത്തിൽ നിന്നു പോലും അകന്ന് നിന്നാണ് രോഗികളെ പരിചരിക്കുന്നത്. അവരുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണ്. ഈ മഹാമാരിയെ തോൽപിക്കാനായി നമ്മൾ ഒറ്റക്കെട്ടായി പൊരുതണം.

അഭിജയ്.ജെ.എസ്
6 B സെയിന്റ് എഫ്രേംസ്‌ യു .പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - ലേഖനം