സെന്റ് ആൽബർട്ട്സ് എൽ പി എസ് മുതിയാവിള/അക്ഷരവൃക്ഷം/അപ്പുവിന്റെ അനുസരണക്കേട്
അപ്പുവിന്റെ അനുസരണക്കേട്
ഒരിടത്തു അപ്പു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ വീട് റോഡിനരികിൽ ആയിരുന്നു. അവൻ അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കില്ല. അവൻ എന്നും ഒരു സൈക്കിളും എടുത്ത് കറങ്ങാൻ പോകുമായിരുന്നു. ഒരിക്കൽ അവൻ സൈക്കിളുമെടുത്തു പോകാൻ ഒരുങ്ങിയപ്പോൾ കൊറോണ കാലമാണ് അതിനാൽ പുറത്തിറങ്ങരുത് , പോകുന്നെങ്കിൽ മാസ്ക് ധരിച്ചുകൊണ്ട് മാത്രമേ പോകാവൂ എന്ന് ഓർമപ്പെടുത്തി. എന്നാൽ അവൻ അത് അനുസരിച്ചില്ല. പോയി വന്ന മകനോട് കൈയും കാലും നന്നായി സോപ്പിട്ടു കഴുകാൻ 'അമ്മ പറഞ്ഞു. അതും അവൻ അനുസരിച്ചില്ല. കൈ കഴുകാതെ അവൻ ഭക്ഷണം കഴിക്കാനിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ അവനു പനി വന്നു. കൈ കഴുകാതെ ഭക്ഷണം കഴിച്ചത് വയറു വേദനക്കും കാരണമായി. അച്ഛനും അമ്മയും കൊറോണ ആണെന്ന് ഭയന്നു. ഭാഗ്യം എന്ന് പറയട്ടെ അത് വെറും ഒരു സാധാരണ പണി ആയിരുന്നു. മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാത്തതിനെ ഓർത്തു അവൻ വിഷമിച്ചു. ഇനി ഒരിക്കലും അച്ഛനെയും അമ്മയെയും അനുസരിക്കാതിരിക്കില്ലെന്നു അവൻ പ്രതിജ്ഞയെടുത്തു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ