സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:പരിസ്ഥിതിദിനം

പരിസ്ഥിതി ദിനാചരണ റിപ്പോർട്ട് 2017





പരിസ്ഥിതിദിനാചരണം

22018_enviornment_day_4.jpg





2017-18 അധ്യായനവർഷത്തിൽ സെന്റ് ആൻസ് സി.ജി.എച്ച്.എസിലെ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പരിസ്ഥിതിദിനത്തിന്റെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ ‍‍ഡെപ്യൂട്ടി മേയർ ശ്രീ.വർഗ്ഗീസ് കണ്ടംകുളത്തി സാർ താമര നട്ടുകൊണ്ട്നിർവഹിച്ചു. വിവിധ വിപുലമായ രീതിയിൽ ക്രമീകരിച്ച ശലഭ സസ്യങ്ങളും ഔഷധസസ്യങ്ങളും ഹെെ‍ഡ്രാേഫെെറ്റുകളും സെറോഫെെറ്റുകളും ഉൾപ്പെട്ട ജെെവവെെവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി.

               മാലിന്യവിമുക്ത തൃശൂർ  നഗരം എന്ന സ്വപ്നസാഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഡെപ്യൂട്ടി മേയർ മാലിന്യ നിർമാർജനത്തെക്കുറിച്ചും,പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.അധ്യക്ഷപദം അലങ്കരിച്ച  ഹെഡ്മിസ്ട്രസ് സി.പവിത്ര പരിസ്ഥിതി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അതിനുവേണ്ടിയുള്ള കാൽവയ്പ്പായ ജെെവവെെവിധ്യ   ഉദ്യാനത്തെക്കുറിച്ചും സന്ദേശം നല്കി.

.സ്റ്റാഫ് പ്രതിനിധി സിംല ‍‍ടീച്ചർ ജെെവവെെവിധ്യത്തെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയ അറിവുകൾ പങ്കുവെച്ചു.

                    തുടർന്ന്  തൃശൂർ   വിമല കോളേജ്,അസി.പ്രെഫസർ,‍ ഡോ.സി.സുനിത ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന സസ്യവർഗ്ഗങ്ങളെക്കുറിച്ച് L.C.D Projector -റുടെ സഹായത്തോടെ ഒരു ക്ലാസ്സ്എടുത്തു.സസ്യവെെവിധ്യത്തെക്കുറിച്ച് വിലപ്പെട്ട അറിവുകളാണ് കുട്ടികൾക്ക് ലഭിച്ചത്.സസ്യസംരക്ഷണത്തിനായി കുട്ടികളെന്ന നിലയിൽ ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ പ്രായോഗികനിർദ്ദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു സിസ്റ്ററുടെ ക്ലാസ്സ്.
                എൽ.പി,യു.പി,ഹെെസ്ക്കുൾ compound-ൽ പ്രധാനഅദ്ധ്യാപിക  സി.പവിത്രയുടെ നേതൃത്വത്തിൽ ഔഷധമൂലമുള്ളതും ഫലം നൽകാവുന്നതുമായ വൃക്ഷതെെകൾനട്ടുപിടിപ്പിച്ചു.അതിനുശേഷം കുട്ടികൾക്കുള്ള തെെ വിതരണം നടന്നു.സ്വീകരിച്ച വ‍ൃക്ഷതെെകളും അതിനോടൊപ്പം നമുക്കു ചുറ്റുമുള്ള പ്രകൃതിയേയും സംരക്ഷിച്ചുകൊള്ളാമെന്ന പ്രതിജ്ഞയോടെ ഈ വർഷ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്  ആരംഭമായി.

ഹരിതോത്സവ റിപ്പോർട്ട് ചെരിച്ചുള്ള എഴുത്ത്

   2018 ലെ പരിസ്ഥിതിദിനാചരണം  June 5ചൊവാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിദിനപരിപാടികളൂടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി.ജെന്നി ജോസഫ് നടത്തി.' സസ്യാരതി'  നടത്തികൊണ്ടും ചെടി നനച്ചുകൊണ്ടുമാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.വിവിധ പരിപാടികൾക്ക് ആശംസകളർപ്പിച്ചുകൊണ്ട് കൗൺസിലർ ശ്രീമതി.പ്രിൻസി രാജു സംസാരിച്ചു. കുട്ടികൾക്കുള്ള ചെടി വിതരണം നടത്തി.ജില്ലാ പ‍‍ഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൺ  ശ്രീമതി. ജെന്നി ജോസഫും കോർപറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജും ഹെഡ്മിസ്ട്രസ് സി.പവിത്ര എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യവേപ്പ്, മാതളനാരകം, കൂവളം, പേര തുടങ്ങി ഒരുപാട് ഔഷധ മൂല്യമൂള്ള സസ്യങ്ങളാണ് ഇപ്രാവശ്യം ലഭിച്ചത്.
              പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ളപ്ലക്കാർഡുകളേന്തികൊണ്ടുള്ള ജാഥ നടത്തിയിരുന്നു.അതിനോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി വഞ്ചിപ്പാട്ട്, പൊതുജനങ്ങൾക്കുള്ള ചെടി വിതരണം നടന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.പ്രകൃതിയെ രക്ഷിക്കുക,ജീവൻ നിലനിർത്തുക എന്ന ആശയത്തിന്റെ  ദൃശ്യാവിഷ്ക്കാരം ഏറെ ഹൃദയസ്പർശിയായിരുന്നു.  ആനുകാലിക പ്രസക്തിയുള്ള പ്രകൃതി സംരക്ഷണ വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസമത്സരം,ക്വിസ്,പ്രസംഗമത്സരം,നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യകമായ ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.പേപ്പർ ബാഗ് നിർമ്മാണം പരിശീലനത്തിനായി ഒരുക്കങ്ങൾ പ്രവൃത്തി പരിചയ അദ്ധ്യാപിക ശ്രീമതി.ജിമ്മി നടത്തുകയുണ്ടായി.പ്രകൃതിയെ കണ്ടറിഞ്ഞ് പ്രകൃതിയെ ജീവിതത്തിന്റെ അനുഭവമാക്കികൊണ്ടിരിക്കുകയാണ് സെന്റ് ആൻസിലെ അധ്യാപകരും വിദ്യാർത്ഥികളും.


22018_visting_forset_research_centre2017.jpg