സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ സമർപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
സമർപ്പണം

ചൈനയിലെ വുഹാൻ എന്ന മഹാനഗരത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി വിതച്ചത് ഭൂമിയിലെ പകുതിയിലേറെയും രാജ്യത്തെ ബാധിച്ചു. ലോകത്തെ നടുക്കിയ മഹാമാരി....! പ്രായഭേതമില്ലാതെ എല്ലാവരെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കൊറോണ. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന അമേരിക്ക പോലും എല്ലാ രാജ്യങ്ങളോടും സഹായം അഭ്യർത്ഥിക്കുകയാണ്. അത്രയ്ക്കും ഭീകരനാണ് കോവിഡ് 19 എന്ന മഹാമാരി. ഇതിനെ മറികടക്കാനായി ഒരുങ്ങുകയാണ് നമ്മുടെ കേരളം. കേരളത്തിലെ രോഗികൾക്ക് താങ്ങായും തണലായും മാറിയിരിക്കുകയാണ് നമ്മുടെ കാവൽ മാലാഖമാരായ നഴ്സുമാരും ഡോക്ടർമാരും.ലോകാരോഗ്യ ദിനമായ ഇന്നും കാവൽമാലാഖമാരായ അവരെ നെഞ്ചോട് ചേർത്ത് ആദരിക്കുകയാണ് നാം. കൊറോണയെ മറികടക്കാൻ നാം ഓരോരുത്തരും അല്പം അകലം പാലിച്ച് നാം നമുക്ക് വേണ്ടി, നമ്മുടെ കൊച്ചു കേരളത്തിനു വേണ്ടി, എന്തിന്, നമ്മുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന പോലീസുകാർക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. മുൻകരുതലെടുക്കാം. Break the Chain. STAY HOME STAY SAFE

Parvathi
6 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം