സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഞാൻ കോവിഡ് 19...

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കോവിഡ് 19...

ഞാൻ കോവിഡ് 19.... ഞാൻ 2019 ചൈനയിലെ വുഹാനിലെ ജന്തു മാർക്കറ്റിൽ എത്തിയതോടു കൂടിയാണ്, ലോകം എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ഞാൻ പടർത്തുന്ന രോഗത്തിൻറെ ഓമനപ്പേരാണ് കൊറോണ. വുഹാനിലെ നിന്നും വളർന്ന്, ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിക്കാച്ചു. ആദ്യം കുറെ ആളുകളെ പരലോകത്തേക്കു പറഞ്ഞയച്ചു. അവിടെ നിന്ന് ഇറ്റലിയിലേക്കും സ്പെയിനിലേക്കും നിങ്ങളുടെ രാജ്യമായ ഇന്ത്യയിലേക്കും, പിന്നെ കൊച്ചു കേരളത്തിലും എത്തി. ഇങ്ങനെ ലോകം മുഴുവനും കറങ്ങി നടന്ന് ലക്ഷക്കണക്കിന് ആൾക്കാരെ കൊന്ന്, 18 ലക്ഷത്തിലധികം ആൾക്കാർക്ക് രോഗം പടർത്തി സംഹാരതാണ്ഡവമാടിയ എന്നെ ആർക്കും പിടിച്ചുകെട്ടാൻ കഴിയില്ലെന്ന അഹങ്കാരത്തോടു കൂടി ഇപ്പോഴും ഞാൻ നടക്കുകയാണ്.. പക്ഷെ, എനിക്കിപ്പോൾ പേടിയുണ്ട്. കാരണം, ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.. അവിടുത്തെ ജനങ്ങളെ വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരാക്കി... ആൾക്കാർ സോപ്പും ഹാൻഡ് വാഷ് സാനിറ്ററി കൊണ്ട് കൈ കഴുകാനും സാമൂഹിക അകലം പാലിക്കുവാനും മാസ്ക് ധരിച്ച് നടക്കുവാനും തുടങ്ങിയിരിക്കുന്നു.. ഇപ്പൊൾ എനിക്ക് രോഗം പടർത്താൻ കഴിയാതായി.. കേരളത്തിലാകട്ടെ ഇപ്പോൾ ഏവരും ഒറ്റകെട്ടായി കഴിയുകയാണ്.. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നും മാത്രം ഭക്ഷണം കഴിക്കാമെന്നും, മദ്യമില്ലാതെ ജീവിക്കാമെന്നും, എന്നെപ്പോലുള്ള വൈറസുകൾ എത് വന്നാലും എങനെ നേരിടാമെന്നും, ആഘോഷങ്ങളും ഉത്സവങ്ങളും ഇല്ലാതെ ജീവിക്കാം എന്നും ഞാൻ അവരെ പഠിപ്പിച്ചു...

അഭിരാമി
4 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം