സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/പ്രവർത്തനങ്ങൾ/2024-2025
വായനാദിനം 2024
ജൂൺ 19 ബുധനാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായന വാരാചരണത്തിനു തുടക്കം കുറിച്ചു. ബഹുമുഖ പണ്ഡിതയും യുവ സാഹിത്യകാരിയുമായ റോസാന മേരി ജെയിൻ കുട്ടികളെ അഭിസംബോധന ചെയ്‌തു . വായനയുടെയും എഴുത്തിൻറെയും മാസ്മരികതയെ കുറിച്ച് അനുഭവങ്ങളിലൂടെയും കഥകളിലൂടെയും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകി. ഒൻപതാം ക്ലാസ്സിലെ ആൻലിയ വായനാദിന സന്ദേശം നൽകി.പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി കുട്ടികൾ വായനയുടെ സന്ദേശ വാഹകരായി.
