സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/ആടിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
ആടിന്റെ ബുദ്ധി

ഒരിക്കൽ ഒരു കുറുക്കൻ നടക്കാൻ ഇറങ്ങി. അവൻ അബദ്ധത്തിൽ വെള്ളമുള്ള കുഴിയിൽ വീണു. കയറാ൯ കഴിയാതെ കുറുക്കൻ അവശനായി ആ നേരം ഒരു ആട് ആ വഴി വന്നു. കുറുക്കനോട് ആട് ചോദിച്ചു എന്താണ് പുഴയിൽ ഇരിക്കുന്നത്? കുറുക്കൻ പറഞ്ഞു ഈ കുഴിയിലെ വെള്ളത്തിന് നല്ല മധുരം ഉണ്ട് അത് കുടിക്കാൻ ഇറങ്ങിയതാണ്. നിനക്കും വേണമെങ്കിൽ നീയും ചാടിക്കോ അപ്പോൾ ആട് പറഞ്ഞു ഒരിക്കൽ ഒരു കുറുക്കൻ എന്റെ മുത്തച്ഛനെ ഇതേപോലെ പറഞ്ഞു പറ്റിച്ച് രക്ഷപ്പെട്ടിരുന്നു അതുപോലെ എന്നെ പറ്റിക്കാൻ നോക്കണ്ട എന്ന് പറഞ്ഞ് ആട് തിരിച്ചു പോയി അതോടെ കുറുക്കൻ ഇളിഭ്യനായി.

ആദിൽ. ടി
5 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ