സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നമ്മുടെ ലോകത്തെ മുഴുവൻ വേട്ടയാടി കൊണ്ടിരിക്കുന്ന വൈറസ്സിനെ നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇതിന് ആരും ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. മരുന്ന് കണ്ടു പിടിച്ചാൽ ചികിത്സയാൽ മാത്രമല്ല നമുക്കീ വൈറസ്സിനെ ഇല്ലാതാക്കാൻ പറ്റുന്നത് അതിന് രോഗ പ്രതിരോധം എന്ന ശക്തിവേണം. നമുക്ക് ഈ കൊറോണ വൈറസ്സിനെ നേരിടാൻ പറ്റുമെന്ന ധൈര്യം വേണം. ഈ മഹാമാരിയിൽ നിന്നും കുറേ പേർ രോഗവിമുക്തി നേടിയ കാര്യം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. അവർ ചികിത്സ മാത്രം അല്ല ചെയ്തത് രോഗ പ്രതിരോധം എന്ന ശക്തി മനസ്സിൽ ആർജ്ജിക്കുകയും ചെയ്യും.അവർക്ക് ഒരു വിശ്വാസം ഉണ്ട് അതിനെയും രോഗപ്രതിരോധം എന്നു പറയും. വിശ്വാസവും കരുതലും ധൈര്യവും ഇത് മൂന്നുമാണ് നമ്മെ പ്രതിരോധത്തിലേക്ക് എത്തിക്കുന്നത്. ഇതൊന്നും നമുക്കില്ലെങ്കിൽ നമ്മൾ രോഗത്തിന്റെ കൈയിലേക്ക് പോകുന്നു. അവിടെ നിന്ന് നമ്മൾ മരണത്തിന്റെ വക്കിലേക്ക് പോകുന്നു.പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. അപ്പോൾ തന്നെ 'നമുക്ക് ഈ കൊറോണ വൈറസിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന് അറിയാം. എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ 20 മിനിട്ടിൽ ഒരിക്കൽ കഴുകണമെന്ന് പറയുന്നുണ്ടല്ലോ അത് പ്രതിരോധമാണ് 'സാനിറ്റൈസർ ഉപയോഗിക്കുന്നത് പ്രതിരോധമാണ് എന്ന് പറഞ്ഞ് 'ചികിത്സയും ആവശ്യമാണ് അതു പോലെ പ്രതിരോധവും' നമുക്കീ മഹാമാരിയെ ഒരുമിച്ച് നിന്നു നേരിടാൻ കഴിയട്ടെ'

അശ്വതി
7 B സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം