സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/അതിഭീകരം ഈ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അതിഭീകരം ഈ കൊറോണ


കൊറോണ വൈറസിന്റെ വ്യാപനംലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളിൽ ഉത്കണ്ഠയുണ്ടാക്കിയിരിക്കുകയാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ . സാധാരണ ജലദോഷപനി മുതൽ സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം (സാർസ് ) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണിത്. മനുഷ്യർ ഉൾപ്പെടുന്ന സസ്തനികളുടെ ശ്വാസനാളികളെയാണ് ഇത് ബാധിക്കുന്നത്.കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ രോഗം ബാധിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് അതിവേഗം പടരാൻ സാധിക്കുന്നണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴും ഉണ്ട്.നിലവിൽ കേരളത്തിൽ മൂന്ന് പേർ കൊറോണ ബാധിച്ചു മരിച്ചു കഴിഞ്ഞു. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കൊറോണയെ അതിജീവിയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കിലും നമ്മളാൽ കഴിയുന്ന രീതിയിൽ കൊറോണയെ നമ്മൾ നേരിടണം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വേണം. കൂടാതെ കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. നമ്മുടെ പരിശ്രമം കൊണ്ട് മാത്രമേ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ. ചുരുങ്ങിയ കാലയളവിൽ തന്നെ ഈ വൈറസിനെ അതിജീവിയ്ക്കാൻ എല്ലാവർക്കും കഴിയട്ടെ....

അഭിനവ് എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം