സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-11-2025Stantonysthanissery

അംഗങ്ങൾ

അംഗങ്ങൾ ബാച്ച് 1
SN Name Ad No Div DOB
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41

.

. പ്രമാണം:23019-TSR-LK UNIT CAMP PHASE2-2025(3).jpg== പ്രവർത്തനങ്ങൾ ==

  • 25/06/2025 ൽ 2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ നടന്നു.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 36 കുട്ടികൾ വിജയിച്ചു.

പ്രവേശനോത്സവം – 2025-2026

സെന്റ് ആന്റണീസ് GHS സൗത്ത് താണിശ്ശേരിയിലെ 2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് രാവിലെ 10 മണിക്ക് ആഘോഷപൂർവ്വം നടന്നു. ചടങ്ങ് പ്രാർത്ഥനയോടെ ആരംഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ Welcome dance നവാഗതർക്ക് ആനന്ദം പകർന്നു .റവ. സിസ്റ്റർ സിൻ്റ FCC (ഹെഡ്മിസ്ട്രസ്) സ്വാഗത പ്രസംഗം നടത്തി. ശ്രീ. ആന്റി ആന്റണി (PTA പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു.  റവ. ഡോ. നെവിൻ ഓട്ടോക്കാരൻ (വികാരി, സെന്റ് സേവിയേഴ്സ് ചർച്ച്) ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചടങ്ങിൽ സജീവമായി പങ്കെടുത്തു. അവർ പ്രവേശനോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാക്കുകയും അന്നേ ദിവസത്തെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവരുടെ സൃഷ്ടിപരമായ പ്രവർത്തനം എല്ലാവരുടെയും പ്രശംസ നേടി. ആവേശത്തോടെയും ഉത്സാഹത്തോടെയും നിറഞ്ഞ ഈ ദിവസം വിദ്യാർത്ഥികൾക്ക് പുതിയ അധ്യയനവർഷത്തിന് ഉജ്ജ്വലമായ തുടക്കമായി.

വായനാദിന റിപ്പോർട്ട് – 2025-26

2025 ജൂൺ 19-ന് സെന്റ് ആന്റണീസ് ഹൈസ്കൂൾ, സൗത്ത് താണിശ്ശേരിയിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനും ഭാഷാപ്രതിഭ വളർത്താനും ലക്ഷ്യമിട്ടാണ് ദിനാഘോഷം സംഘടിപ്പിച്ചത്.പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. St. Xavier s LP School ലെ Head Master ആയിരുന്ന ശ്രീ വിൽസൻ മാസ്റ്റർ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ച വായനാദിന സന്ദേശം ഏറെ ശ്രദ്ധേയമായി. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾ കവിതാവിഷ്കാരം അവതരിപ്പിച്ചു. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾ മനോഹരമായ കവിതാലാപനം നടത്തി. പുസ്തകപരിചയം പരിപാടി കുട്ടികളിൽ വായനാപ്രവർത്തനത്തിന് പ്രചോദനമായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. അവർ എല്ലാ പരിപാടികളുടെയും ഫോട്ടോകളും വീഡിയോയും എടുത്ത് ദിനാഘോഷത്തെ കൂടുതൽ മനോഹരമാക്കി.

= ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് (Phase 2) -2025-26

2025 ഒക്ടോബർ 25-ന് സെന്റ് ആന്റണീസ് GHS, സൗത്ത് താണിശ്ശേരി സ്കൂളിൽ ക്ലാസ് 9 ലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു. കൂഴുർ സ്കൂളിലെ കൈറ്റ് മെൻ്റർ ആയ സിബി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെയും ആനിമേഷൻ മേഖലയുടെയും അടിസ്ഥാനപരമായ അറിവുകൾ ഈ ക്യാമ്പ് വഴി ലഭിച്ചു. പ്രധാനമായും Scratch പ്രോഗ്രാമിംഗും OpenToonz Animation സോഫ്റ്റ്‌വെയറുമായുള്ള പരിശീലനമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ ആശയങ്ങൾ കമ്പ്യൂട്ടറിലൂടെ പ്രകടിപ്പിക്കാനും ഡിജിറ്റൽ ലോകത്ത് പുതുമകൾ അന്വേഷിക്കാനും ഈ ക്യാമ്പ് പ്രചോദനമായി. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അത് ഏറെ പ്രയോജനകരമായ അനുഭവമായി.