സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2024-25
IT FEST
മാർച്ച് 6... വളരെ ചുരുങ്ങിയ സമയം കൊണ്ട് പരീക്ഷാ തിരക്കിനും സിലബസ് തീർക്കുന്നതിനും ഇടയിൽ നടത്തിയ ഐടി ഫസ്റ്റ് വളരെ മനോഹരമായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു.റോബോട്ടിക്സ് ആൻഡ് ഇലക്ട്രോണിക്സ്,ഡിജിറ്റൽ പെയിൻ്റിംഗ്,സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം, ആർഡുനോ കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ട്രാഫിക് സിഗ്നൽ,ലെവൽ ക്രോസ്, ഡാൻസിങ് ഡോൾ,"എഗ് സേവിഗ് ഹെൻ"എന്നിവ പ്രദർശനത്തിനായി ഒരുക്കിയിരുന്നു.ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൈറ്റ് മെന്റർമാരായ സിന്ധു ടീച്ചറും ശ്രീജ ടീച്ചറും സംസാരിക്കുകയുണ്ടായി.8,9,10 ക്ലാസിലെ മുഴുവൻ ലിറ്റൽ കൈറ്റ്സ് അംഗങ്ങളും മറ്റ് സ്കൂൾ വിദ്യാർത്ഥിനികളും പ്രദർശനം നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു.