സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ശുചിത്വ കേരളം സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്ന മഹത്വം


എന്റെ പഴയ വിദ്യാലയത്തിൽ എന്നും സ്‌കൂൾ അസംബ്ലി ഉണ്ടാകുമായിരുന്നു .എന്റെ ക്ലാസ് മാഷിന് ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും അസംബ്ലിയിൽ പങ്കെടുക്കണം എന്നു നിർബന്ധമുണ്ടായിരുന്നു .ക്ലാസ്സ്‌ലീഡർ രാമുവിനായിരുന്നു അതിൻറെ ചുമതല .അങ്ങനെ ഒരു ദിവസം അസംബ്ലിയിൽ മുരളി എന്ന കുട്ടിയൊഴികെഎല്ലാവരും അസംബ്ലിയിൽ പങ്കെടുത്തു തിരിച്ചു ക്ലാസ്സിലെത്തിയപ്പോൾ മുരളി ക്ലാസ്സ് മുറി വൃത്തിയാക്കി കഴിഞ്ഞതും മാഷ് കടന്നുവന്നതും ഒരുമിച്ചായിരുന്നു .മാഷ് രാമുവിനോട് ചോദിച്ചു "ഇന്ന് അസംബ്ലിയിൽ പങ്കെടുക്കാത്തവർ ആരൊക്കെയാണ്" രാമു പറഞ്ഞു, മുരളിയൊഴിച്ചു ബാക്കി എല്ലാവരും പങ്കെടുത്തു സാർ : "മുരളി എന്താ വരാതിരുന്നത് "മാഷ് കുറച്ച് ഗൗരവത്തോടെ ചോദിച്ചു.മുരളി എന്താണ് പറയാൻ വരുന്നത് എന്നറിയാൻ കുട്ടികൾക്ക് ജിജ്ഞാസയായി . മുരളി ഉടനെ പറഞ്ഞു . "സാർ ഇന്നു ഞാൻ കൃത്യ സമയത്ത് എത്തി .അപ്പോൾ എല്ലാവരും അസംബ്ലിക്കായി പോയിരുന്നു .ഞാൻ ക്ലാസ് നോക്കിയപ്പോൾ വളരെവൃത്തിഹീനമായിരുന്നു.വൃത്തിയാക്കേണ്ട കുട്ടികൾ ഇന്ന് ആ ജോലി ചെയ്തതായി കണ്ടില്ല. .ഞാൻ ഇവിടെ ശുചിയാക്കു മ്പോഴേക്കും അസംബ്ലി കഴിഞ്ഞിരുന്നു" ഇതുകേട്ട് മാഷ് സന്തോഷത്തോടെ മുരളിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു "മുരളി ശുചിത്വത്തിന്റെ മഹത്വം മനസിലാക്കിയിരിക്കുന്നു കുട്ടികളെ നിങ്ങളും മുരളിയെ പോലെ ആകണം , സമൂഹത്തിൽ എന്നും എല്ലാവരും നല്ലവരാകണം "

നിരഞ്ജന നിഖിൽ
5 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ