സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ നവകേരള സൃഷ്ടിക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്

നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം

നവകേരള സൃഷ്ടിക്കായ്

നമ്മുടെ ചുറ്റുപാട് ശുചിത്വമായി വേക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ മാത്രമെ രോഗം വരുന്നതിന്നെ നമുക്ക് പ്രതിരോധിക്കാൻ പറ്റുള്ളു. നമ്മുടെ ചുറ്റുപാട് വൃത്തിയായി ശുചിയാക്കാൻ നമുക്ക് പറ്റിയില്ലെങ്കിൽ നമ്മളെ തേടി പല പല രോഗങ്ങളും വരും. അതുകൊണ്ടാണ് എല്ലാവരും പറയുന്നത് നമ്മുടെ ചുറ്റുപാട് നാം തന്നെ വൃത്തിയാക്കണമെന്നും ചിരുകളിലും പഴയ പാത്രങ്ങളിലും ടയറുകളിലും വെള്ളം കെട്ടിനിൽക്കുന്ന മറ്റു സ്ഥലങ്ങളിലെയും വെള്ളം മറിച്ചു കളയണം .കാരണം ആ വെള്ളത്തിലാണ് കൊതുകുകൾ മുട്ട ഇടുക,മുട്ട വിരിഞ്ഞ് ഉണ്ടാക്കുന്ന കൊതുകൾ നമ്മെള കടിച്ചാൽ നമുക്ക് പല രോഗങ്ങളും വരും. മലേറിയ, ഡങ്കു അങ്ങനെയുള്ള പല രോഗങ്ങളും നമ്മളെ പിടികൂടും.

നമ്മുടെ ചുറ്റുപാടുകളിലേക്ക് നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ മഴ വന്ന് ഒഴികിപ്പോകുന്നത് കടകളിലേക്കും അവിടെ നിന്ന് പുകളിലേക്കും കടലിലെക്കു മാണ്. ഈ വെള്ളം നാം പല കാര്യത്തിനും ഉപയോഗിക്കും. അപ്പോൾ ആ വെള്ളത്തിന്റെ ദോഷം അനുഭവിക്കുന്നത് നാം തന്നെയാണ് , അതുകൊണ്ട്‌ നാം മാലിന്യങ്ങൾ വലിച്ചെറിയരുത്. "ദൈവത്തിന്റെ സ്വന്തം നാടായ" നമ്മുടെ കേരളത്തിനെ "മാലിന്യങ്ങളുടെ നാട് " എന്ന് അറിയപ്പെടാൻ നാം അനുവദിച്ചു കൂടാ. മാലിന്യങ്ങളാൽ മുടിപ്പോയ നമ്മുടെ കേരളത്തെ നമുക്ക് കൈ പിടിച്ചുയർത്താൻ .കഴിഞ്ഞ രണ്ടു പ്രാവശ്യം വന്ന പ്രളയം നാം ഓർക്കുന്നില്ലേ .അത് നമുക്ക് ഒരു പാഠം അല്ലേ.നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒക്കെ നമ്മുടെ റോഡുകളിലേക്ക് വീടുകളിലേക്ക് ഒഴുകി വന്നില്ലേ ?കഴിഞ്ഞ രണ്ട് പ്രളയയ ങ്ങളിലൂടെ പ്രകൃതി നമ്മെ ഒരു പാഠം പഠിപ്പിച്ചു.

ശുചിത്വം പൂർണ്ണം അല്ലാത്ത നമ്മുടെ ചുറ്റുപാടുകളിൽ നിന്നും പിടികൂടാൻ വരുന്ന രോഗങ്ങളെ നമ്മക്ക്പ്രതിരോധിക്കാംമുൻകരുതലോടെ. രോഗം പ്രതിരോധിക്കാൻ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ചുറ്റുപാടുകൾ ശുചിയാക്കുക.അതോടൊപ്പം നാം ചെയ്യേണ്ട ഒന്നാണ് പുഴയിലേക്കും കടലുകളിലേക്കുംമാലിന്യങ്ങൾവലിച്ചെറിയാതിരിക്കുക.അതോടൊപ്പം വ്യക്തിശുചിത്വം നിർബന്ധമാണ്.ഡങ്കു പരത്തുന്ന കൊതുകുകളെ നശിപ്പിക്കാം.നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം.

ശ്രീനന്ദ പൊയിൽ
7 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം