സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോവിഡ് അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് അവധിക്കാലം

ഞാൻ ദേവപ്രിയ,അടുത്ത അധ്യയന വർഷം മുതൽ 9 തരം വിദ്യാർത്ഥിനി. ആദ്യമായാണ് കോവിഡ്, കൊറോണ അന്നൊക്കെ കേൾക്കുന്നത്.പരീക്ഷ ഇല്ല എന്നുകേട്ടപ്പോഴും അവധികാലം കൊറേ കിട്ടും എന്നുകേട്ടപ്പോഴുമെല്ലാം ഏറെ സന്തോഷം തോന്നി. പിന്നീടാണ് അതിന്റെ ഭവിഷ്യത്തുക്കൾ അറിഞ്ഞുതുടങ്ങിയത്.വളരെ ഭയത്തോടെയാണ് അതൊക്കെ കേട്ടത്.ഈ രോഗം പിടിപെട്ടാൽ മാറാൻ ബുദ്ധിമുട്ടാണ് പിന്നെ മരണം വേഗം സംഭവിക്കും എന്നൊക്കെയറിഞ്ഞപ്പോൾ പേടിയായി. പിന്നെ തോന്നി പേടിച്ചിട്ടു കാര്യമില്ലല്ലോ സമൂഹത്തിനോട് ചേർന്ന് അതിനെ പ്രതിരോധിക്കാൻ തന്നെ തീരുമാനിച്ചു. ലോകത്തു ആദ്യമായി കോവിട് സ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ്.പിന്നീട് യൂറോപിയൻ രാജ്യങ്ങളിലൊക്കെ പെട്ടന്ന് കോവിട്‌ പടർന്നുപിടിച്ചു.ഈ വിവരം നമ്മൾ വർത്തകളീലൂടെ അറിഞ്ഞെങ്കിലും ലോകം മുഴുവൻ വ്യാപിക്കുമെന്നോ അവസാനം നമ്മുടെ കൊച്ചു കേരളത്തിലും എത്തുമോ എന്ന് നമ്മൾ ആരും കരുതിയില്ല. വളരെ പെട്ടന്ന് ഒരു രാജ്യത്തുനിന്ന് മറ്റൊരുരാജ്യത്തേക്കു രോഗം പടരുകയും 24മണിക്കൂറിനുള്ളിൽ ലക്ഷകണക്കിന് മനുഷ്യരാണ് മരിച്ചുവീഴുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു.ഏറ്റവും സമ്പന്നമായ രാജ്യങ്ങൾക്കുപോലും കൊറോണ എന്നാ മഹാമാരിയെ തടുക്കാൻ കഴിഞ്ഞില്ല.വേണ്ട രീതിയിൽ സംസ്കരിക്കാൻ പറ്റാത്തവിധത്തിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടി. നമ്മുടെ രാജ്യാമായ ഇന്ധ്യയിലും കൊറോണ എത്തി. എല്ലാ സംസ്ഥാനങ്ങളിലും കൊറോണ എത്തി.കേരളത്തിൽ ആദ്യമായി കൊറോണ സ്‌ഥിതികരിച്ചത് പത്തനംതിട്ടയിലാണ്.പിന്നീട് വളരെ പെട്ടന്നുതന്നെ മറ്റു ജില്ലകളിലേക്കും അസുഖം എത്തി. അസുഖം പടരുന്നത് തടയാൻ ഗവെർന്മെന്റ് പല മുൻകരുതലുകളും എടുക്കാൻ തുടങ്ങി.സാമൂഹിക അകലം പാലിക്കുകയാണ് ആദ്യ മുൻകരുതൽ. എല്ലാവരും കൈഉറയും മുഖഭാരണവും ധരിക്കുക,സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, അനാവശ്യ യാത്ര ഒഴിവാക്കുക. കോവിട് മൂലം കുറെ ചടങ്ങുകൾ മാറ്റിവെക്കേടത്തുവന്നു.കേരളത്തിലെ ആരോഗ്യ പ്രവർത്തകരും പോലീസും ഒത്തൊരുമയോടെ പോരാടുകയാണ്. ഈ അവധിക്കാലം എങ്ങനെ പ്രയോജന പെടുത്താമെന്നായി എന്റെ ചിന്ത. വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും പാചകപരീക്ഷണങ്ങലിൽ ഏർപ്പെട്ടും സമയം കഴിച്ചു. ഈ കോവിട് കാലത്തായിരുന്നു എന്റെ പിറന്നാൾ.പിറന്നാൾ കേക്ക് ഞാൻ തന്നെ ഉണ്ടാക്കി. ഓൺലൈൻ നൃത്ത പരിപാടിയിൽ പങ്കെടുത്തു അതിൽ ഞാൻ മൂന്നാം സ്ഥാനം കൈവാരിച്ചു. ചേച്ചിയൊടോത്തു ഷട്ടിൽ കളിച്ചു. കുറെ ക്രാഫ്റ്റുകൾ ഉണ്ടാക്കി. കഥ പുസ്തകങ്ങൾ വായിച്ചു. കൂട്ടുകാരെ വീഡിയോ കാൾ ചെയ്തു. ഈ സമയത്താണ് വിഷു കടന്നുവന്നത്. എല്ല വർഷത്തേയും പോലെ ഈ വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ല. ലോക്ക് ഡൌൺ അയതുകൊണ്ടു വളരെ ലളിതമായ രീതിയിൽ വിഷു ഒരുക്കി. ഇതെല്ലാം നമ്മുടെ സമൂഹത്തിനുവേണ്ടിയാണെന്നു ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. ഈ രോഗം എല്ലായിടത്തും വ്യാപിച്ചുവരുകയാണ് എന്നാലും ജാതി, മത ഭേതമില്ലാതെ ഈ വയറസ്സിനെ ഒറ്റക്കെട്ടായിനിന്നു പ്രതിരോധിക്കാം.


ദേവപ്രിയ .പി
8 A സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം