സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കവിത

അക്ഷരം കൊണ്ടൊരു വേലി ഞാൻ
പണിയുന്നു,മണിമാളിക ഉയരുന്നു.
അക്ഷരപിശകും,കൊച്ചുവാക്കുകളും..
വള്ളത്തോളല്ല ,ചെറുശ്ശേറിയല്ല
ഈ കവി ഒരു ചെറുകവി.
ജീവിതം എഴുതുന്നു,
അനുഭവം എഴുതുന്നു,
അതൊരു കൊടും കഥയാകുന്നു.
ആദ്യാക്ഷരമായി കിളിയും മൃഗവും.
പിന്നെ അത് സാഹിത്യമായ്
മാറുന്നു;കൊടും വേലികൾ
പടരുന്നു,കൊടും അക്ഷരമാലയും.
അതിനൊരു തലക്കെട്ടും
ജീവിതത്തിൻ തലക്കെട്ട്.
           


ചിത്തിര .സി
8 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത