സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ക്വാറെന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റെൻ


നീണ്ട് നീണ്ട് പോകുന്ന വിദൂരവഴികൾ, കണ്ണ് തൊടാത്ത കടലിന്റെ ആഴം , നിഴലുകൾ മാത്രം പതിക്കുന്ന മുത്തശ്ശിമാവിൻ ചുവട്ടിൽ ബാക്കിയായിപ്പോയ ഒരു മാമ്പഴം, വീട്ടകങ്ങളിലെ മൗനം, മാറി മാറി വരുന്ന ചാനലുകളിലെ ഒച്ചപ്പാടിൽ മറഞ്ഞു പോകുന്നു .... അടുക്കളയിൽ നിന്ന് സാമ്പാറിനോടും ചിക്കൻ കറിയോടുമൊപ്പം ഏതോ നിസഹായതയുടെ സങ്കടപ്പെരുക്കം തിളച്ചുമറിയുന്നു. പപ്പടത്തിന്റെ പൊട്ടിത്തകരലുകൾക്ക് നെഞ്ച് പൊട്ടുന്ന ഓർമ്മ, ഇന്നത്തെ സ്പെഷ്യൽ ചക്കക്കുരു ഷെയ്ക്കിനായി ഇളകുന്ന തോട്ടിയുമായൊരാൾ പിന്നാമ്പുറത്തെ പ്ലാവിൽ ചോട്ടിൽ ..... ഉറുമ്പുകളുടെ ഘോഷയാത്രയിൽ അലിഞ്ഞു ചേരുന്ന ഒരാൾ ക്വാറന്റയിൽ എന്ന വാക്ക് കേൾക്കുക പോലും ചെയ്യില്ല. ലോകം മുഴുവൻ നിശ്ചലമാകുന്ന കൊറോണക്കാലത്ത് പോലും.

സാന്ത്വന
10 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത