സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ മുയൽ

ഒരിടത്തൊരിക്കൽ ബുദ്ധിമാനായ ഒരു മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ആ കാട്ടിലെ രാജാവായ സിംഹത്താൻ മൃഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി, പറഞ്ഞു എന്റെ ഭക്ഷണം കുറഞ്ഞുവരുകയാണ് ഇനി നിങ്ങളും കൂടി എന്റെ ഇരകളാകണം .ദിവസങ്ങൾ കഴിഞ്ഞു പോയി. അങ്ങനെ മുയലിന്റെ ദിവസമെത്തി അപ്പോൾ ആ ബുദ്ധിമാനായ മുയലിനു സിംഹത്തെ വീഴിക്കാൻ ഒരു ബുദ്ധി തോന്നി. അവൻ പറ‍ഞ്ഞു:"സിംഹരാജാവേ, ആ കിണറ്റിൽ നിന്നും ഒരു സിംഹത്തിത്തിന്റെ ശബ്ദം കേട്ടു".
"ഹേ,അതാരാ ഞാനല്ലാതെ വേറെ ഒരു സിംഹമോ എന്റെ കാട്ടിൽ, ആഹാ എന്നാൽ അവനെ പിടിച്ചിട്ടെ കാര്യമുള്ളൂ.": സിംഹം അങ്ങനെ കിണറ്റിൽ കരയിലെത്തി.
മുയൽ പറഞ്ഞു:"ദേ,അവനാണ് രാജാവേ."
സിംഹം അലറി പറഞ്ഞു:" എന്റെ രാജ്യത്തു കടക്കാൻ നിനക്കു എങ്ങനെ ധൈര്യം വന്നു."
അപ്പോൾ കിണറ്റിലെ സിംഹവും തിരികെ അങ്ങനെ പറഞ്ഞു.സിംഹത്തിനു ദേഷ്യം വന്നു. രാജാവു കിണറ്റിലേയ്ക്ക് ചാടി.അപ്പോളാണ് സിംഹത്തിനു മനസിലായത് മുയൽ തന്നെ കുടിക്കിയതാണ് എന്ന്.

അഭിനയ അഭിലാഷ്
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ