സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണ അവധിക്കാലം

ഒരു കൊറോണ അവധിക്കാലം

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂൾ അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന ഞങ്ങൾക്കു മുന്നിൽ ആ സന്തോഷത്തിന് അറുതി വരുത്തി, എല്ലാ പ്രതീക്ഷകളെയും മാറ്റിമറിച്ച് കൊറോണയെന്ന വില്ലൻ നാടിനെ ദുരിതത്തിലാക്കി. അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ. എല്ലാ സ്ഥാപനങ്ങൾക്കും അവധി, സന്ദർശനങ്ങൾ, യാത്രകൾ, ആരാധനകൾ ഒന്നും പാടില്ല. അങ്ങനെ എന്തിനും ഏതിനും വിലക്ക്. ഈ സാഹചര്യത്തിൽ ഏക ആശ്രയം സ്വന്തം വീടുമാത്രം. ടി.വി കണ്ടും കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും പ്രാർത്ഥിച്ചും മാതാപിതാക്കളും സഹോദരങ്ങളുമായി ഒരുമിച്ച് ഭക്ഷണം കഴിച്ചും സൗഹൃദം പങ്കിട്ടും കഴിഞ്ഞുകൂടാൻ ഒരുക്കിയ നാളുകൾ ആയിരിക്കാമെന്ന് ചിന്തിച്ചു പോയി.

സന്തോഷത്തോടെ മണ്ണിനേയും പ്രകൃതിയേയും സ്നേഹിക്കാൻ പറ്റിയ നാളുകൾ എന്ന് തിരിച്ചറിഞ്ഞ് ചുറ്റുപാടുകളിലേക്ക് ഞാൻ തിരിഞ്ഞു. പാറി പറക്കുന്ന പക്ഷികളും വലുതും ചെറുതുമായ പല ജീവജാലങ്ങളും പ്രകൃതി രമണീയമായ കാഴ്ചകളും എന്റെ ഹൃദയത്തെ പുളകം അണിയിച്ചു. ആനന്ദത്താൽ നിറഞ്ഞ ഞാൻ എന്റെ വീട്ടു മുറ്റത്ത് അടുക്കളത്തോട്ടം ഉണ്ടാക്കാമെന്ന ആഗ്രഹത്തോടെ പയർ ,ചീനി, തക്കാളി ,ചീര എന്നിവയുടെ വിത്തുപാകി മുളപ്പിച്ചു. ദിവസവും ആവശ്യമായ വളവും വെള്ളവും നൽകി ‍ഞാൻ അതിനെ പരിചരിക്കുന്നു. ഓരോ ദിനവും അതിലുണ്ടാകുന്ന മാറ്റങ്ങളെ ഞാൻ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇതു വളർന്ന് ഫലം ചൂടി നിൽക്കുന്നതു കാണാൻ മനം തുടിക്കുന്നു.

ഈ കൊറോണ അവധിക്കാലം ചുറ്റുപാടുകളിലേക്ക് തിരിയുവാനും കുടുംബസ്നേഹത്തിന്റെ ഊഷ്മളത മനസിലാക്കുവാനും പ്രകൃതിയെ സ്നേഹിക്കുവാനും എന്നാൽ കഴിയുന്ന സഹായങ്ങൾ ഏവർക്കും ചെയ്യാനും സമയം കളയാതെ പ്രയോജനപ്പെടുത്തുവാനും എന്നെ പ്രാപ്തയാക്കി.

ഒരുമയോടെ പ്രവർത്തിച്ചാൽ ഫലം കൊയ്യാം

STAY HOME STAY SAFE

ലയോണ സജി
4B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം