സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം
ശുചിത്വം പ്രധാനം
ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട വിശിഷ്ടമായ സ്വഭാവമാണ് ശുചിത്വശീലം. ധാരാളം സെമിനാറുകളിൽ നാം ഇതേപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷെ കേട്ട കാര്യങ്ങൾ ജീവിതത്തിൽ പകർത്താറില്ല. അതിനാൽ വിവിധരോഗങ്ങൾ നമുക്ക് പിടിപെടുന്നു. ആരോഗ്യമുള്ള ശരീരമുണ്ടാകുന്നതിന് ശുചിത്വം അത്യാവശ്യമാണ്. ഇതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി നേടാം. നമ്മുടെ ശരീരവും, വസ്ത്രവും, വീടും, പരിസരവും വൃത്തിഹീനമായിരുന്നാൽ രോഗാണുക്കൾ പെരുകാനും സാംക്രമികരോഗങ്ങൾ പടരാനും കാരണമാകും. നാം ശ്വസിക്കുന്ന ഓക്സിജൻ ഉൾപ്പെടെ നമ്മുടെ പരിസരവും വൃത്തിഹീനമാകുന്നതിന് കാരണം നമ്മുടെ വൃത്തിയില്ലായ്മയാണ്. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, രണ്ടു നേരവും പല്ലുതേക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, കൈകാലുകളിലെ നഖങ്ങൾവെട്ടി വൃത്തിയാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈയ്യും വായും വൃത്തിയായി കഴുകുക, ആഹാരസാധനങ്ങൾ മൂടി വച്ച് സൂക്ഷിക്കുക, പഴകിയതും ചീഞ്ഞതും ആയ ആഹാരസാധനങ്ങൾ കഴിക്കാകതിരിക്കുക തുടങ്ങിയവ നാം ശീലിക്കേണ്ടതാണ്. അടുക്കളമാലിന്യങ്ങൾ കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കണം. വീട്ട് പരിസരങ്ങളിൽ അഴുകിയ ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കിണറിന് ചുറ്റുമതിൽ കെട്ടണം. കിണറിന് സമീപംനിന്ന് വസ്തൃം അലക്കരുത്. പൊതുനിരത്തുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കരുത്. അങ്ങനെ ചെയ്താൽ വായു മലിനമാകും ശുചിത്വം എന്നത് വ്യക്തിക്ക് തന്നോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വമാണ്. നമ്മുടെ നാടിന്റെ ശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി വൃത്തിയും ആരോഗ്യവുമുള്ള ഒരു ഇന്ത്യക്കായി നമുക്ക് ഒന്നുചേർന്ന് പോരാടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം