സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഒരിക്കലും മറക്കാത്ത ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിക്കലും മറക്കാത്ത ഒരു അവധിക്കാലം

സ്കൂൾ ആനിവേഴ്സറിക്ക്പുത്തൻ ഉടുപ്പിട്ട് എല്ലാവരുടെയും മുൻപിൽ ഒരു അവതാരകനായി വിലസാം എന്ന എന്റെ ആഗ്രഹം ഒരു നിമിഷം കൊണ്ട് കൂട്ടിലടച്ച കിളിയെപ്പോലെആയി. ആ കൂട്ടിൽ എനിക്ക് കൂട്ടിനായി എന്റെ സഹോദരങ്ങൾ മാത്രം. അവധിക്കാലത്ത് ഒരു തീരാനഷ്ടം ആണെങ്കിൽ പോലും കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാനും ഒപ്പം നാടിനെ രക്ഷപ്പെടുത്താനും ഞാൻ ഈ കൂട്ടിൽതന്നെ ഇരിക്കേണ്ടത് അത്യാവശ്യമായി മാറി. ഞാൻ വീട്ടിലും സ്കൂളിലും എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് ശുചിത്വം. എന്നാൽ, ശുചിത്വം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാൻ കണ്ണിനുകാണാത്ത കൊറോണ എന്ന ഒരു വൈറസ് വേണ്ടിവന്നു. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നതും പുറത്തുനിന്ന് വരുമ്പോൾ കൈ കഴുകുന്നതും എന്നെ സംബന്ധിച്ച് ഒരു പുതുമയാണ്. കൊറോണ നമ്മുടെ നാട്ടിൽ നിന്ന് പോയാലും ഈ ശുചിത്വം എന്നും കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ.

റ്റെബിൻ സണ്ണി
II B സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം