സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകമെങ്ങും കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ്.കാരണം കോ വിഡ് 19 വൈറസിന് എതിരിയിട്ടുള്ള മരുന്ന് ഇന്നു വരെ കണ്ടുപിടിച്ചിട്ടില്ല. വൈറസ് നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവേശിക്കുന്നു എന്ന് നമുക്ക് അറിയാൻ കഴിയില്ല.

പല വിധത്തിലുള്ള ലക്ഷണങ്ങൾ ആരോഗ്യപാലകർ പറയുന്നുണ്ടെങ്കിലും ചുമ, പനി, തുമ്മൽ ,ശ്വാസതടസ്സം എന്നുള്ള ലക്ഷണങ്ങളാണ് പറയുന്നത്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിൽ കോവിഡ് വൈറസ് പ്രവേശിച്ചാൽ ഒരു ശാരീരിക അസ്വസ്ഥത അനുഭവപ്പെടാറില്ല. അതു കൊണ്ട് നമ്മൾ സാമൂഹിക അകലം പാലിക്കുകയും ശുചിത്വം സ്വീകരിക്കണം. കൈകൾ സോപ്പിട്ട് കഴുകിയും മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കുകയും ചെയ്യണം. ലോകത്ത് കോവിസ് 19 വൈറസ് മൂലം ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ നഷ്ട്ടപ്പെട്ടു. അനേകർ രോഗബാധിതരായി കഴിയുന്നു.മൃഗങ്ങളിലും വൈറസ് കടന്ന് കൂടുന്നുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മനുഷ്യജീവികൾ നഷ്ട്ടമായിക്കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂറിൽ തന്നെ വൈറസ് അനേക മനുഷ്യരിലേക്ക് പടരുന്നു.അത് കൊണ്ട് തന്നെ നമ്മൾ വിദേശത്ത് നിന്ന് വന്നു വരുമായി സമ്പർക്കത്തിന് പോകാൻ പാടില്ല.

കുട്ടികൾ ,പ്രായമായവർ ,മറ്റ് അസുഖം ഉള്ളവർക്കും പ്രതിരോധശേഷി വളരെ കുറവാണ്. അത് കൊണ്ട് സാമൂഹിക അകലം ഇവർക്ക് കൂടുതൽ ആവശ്യമാണ്. നമ്മൾ ആണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് പോവുകയും ശുചിത്യം പാലിക്കുകയും ചെയ്യേണ്ടതാണ്.

അധികം ആളുകൾ കൂടുന്നിടത്തും മരണം ,വിവാഹം എന്നിങ്ങനെ ഉള്ളവ ഒഴിവാക്കുന്നതും വളരെ നന്ന്. ഈ സമയങ്ങളിൽ കൂടുതലും പ്രാർത്ഥനായാലും ശുചിത്വ പാലനത്താലും വീടുകളിൽ തന്നെ കഴിയുന്നതാണ് ഏറ്റവും ഉത്തമം.

അന്ന ഗ്രേസ്
3 A സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം