സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ, കല്ലുവയൽ/ചരിത്രം
കല്ലുവയലിലെ ആദ്യകാല കുടിയേറ്റക്കാർ, പരേതനായ ബഹുമാനപ്പെട്ട റാഫേൽ തറയിൽ അച്ചന്റെ നേതൃത്വത്തിൽ 1983 ൽ സെന്റ് ആന്റണീസ് എൽപി സ്കൂൾ സ്ഥാപിച്ചു. തെക്കേടത്ത് കുട്ടപ്പായി ചേട്ടനോട് വാങ്ങിയ ഒരേക്കർ സ്ഥലത്ത് ഇടവകക്കാരുടെ സഹായത്തോടെ അന്തിനാട്ട് അപ്പച്ചൻ ചേട്ടന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു. 1983 ഒക്ടോബർ മൂന്നിന് തലശ്ശേരി രൂപത അദ്ധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ഒക്ടോബർ നാലിന് ശ്രീമതി എലിസബത്ത് എം ജെ 34 കുട്ടികളുമായി സ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1989 ന് സ്കൂളിന് സ്ഥിരമായി അംഗീകാരം ലഭിച്ചു. 2011 ൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |