സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/വിലാപം - കവിത - അലീന ജോർജ്
വിലാപം
പ്രകൃതി നീ ഏറ്റം തളർന്നുവോ? മനുഷ്യന്റെ ക്രൂര അമ്പുകളേറ്റു നീ തളർന്നുവോ? നിൻറെ മാറിലെ ചൂടു നൽകി നീ വളർത്തിയ, മനുഷ്യൻ തന്നെ നിന്റെ ഘാതകനാകുന്നുവോ? ഞരമ്പുകൾ വലിഞ്ഞു മുറുക്കി നിന്റെ നീരുറവകൾ വറ്റിച്ച് , നിന്നെ ശ്വാസം മുട്ടിക്കുന്നുവോ? നീ പിടഞ്ഞു മരിക്കുന്നുവോ? നിന്റെ ശ്വാസത്താൽ നീ അവനെ വളർത്തി. നിന്റെ ചോരയാൽ നീ അവന്റെ ദാഹം അകറ്റി.. നിന്റെ കൈകളാൽ നീ അവനു തണൽ നൽകി. നിന്റെഫലങ്ങളായി അവൻറെ വിശപ്പടക്കി. എങ്കിലും അവൻ നിന്നെ ദ്രോഹിക്കുന്നു വോ ? അവന്റെ ദുർബുദ്ധിയാൽ നിന്റെ ദേഹം പിളർന്നുവോ? എത്രകാലം നീ സഹിക്കും ഈ ദ്രോഹങ്ങൾ ഒക്കെയും . ഹോ മനുഷ്യ നീ അറിയുന്നില്ലേ നിന്റെ അമ്മയെ. അമ്മേ നീ മാപ്പ് നൽകൂ മക്കൾക്ക്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത