സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - ലേഖനം - റോസ്മി രാജൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം ചികിത്സയേക്കാൾ മെച്ചം
      2020ന്റെ  തുടക്കം  തന്നെ  ഒരു വലിയ മഹാമാരി ലോകത്തിൽ വിതച്ചുകൊണ്ടാണ് .കൊറോണ വൈറസ് അഥവാ കോവിഡ് 19. ചൈനയിലെ  വുഹാൻ പട്ടണത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത് .പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു . ഇപ്പോൾ നിയത്രിക്കാനാവാത്ത  വിധം  ഈ വൈറസ് ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .210 രാജ്യങ്ങളിൽ  ഇപ്പോൾ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞു .ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ പോലും മാസ്ക് ധരിപ്പിക്കേണ്ട അവസ്ഥ  വന്നുകഴിഞ്ഞു .ഈ വൈറസ് നെതിരെ പ്രതിരോധ വാക്‌സിനോ മരുന്നുകളോ ഇല്ല എന്നത് വളരെ അധികം ആശങ്ക പുലർത്തുന്നുന്നു .ഈ ഒരു സാഹചര്യത്തിൽ രോഗപ്രതിരോധമാണ് വേണ്ടത് .പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമ്മുക്ക് ഈ വൈറസ് ന്നെ നേരിടാം .രോഗം പടതരാതിരിക്കാൻ ലോക ആരോഗ്യ സംഘടനയുടെ നിർദേശങ്ങൾ ഇവയാണ് .
   കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം വൃത്തിയായി കഴുകുക, രോഗലക്ഷങ്ങൾ ഉള്ള ആളുകളുമായി അടുത്തിടപഴകാതിരിക്കുക, രോഗികളെ പരിചരിക്കുന്നവർ മാസ്ക് ധരിക്കുകയും കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, തുമ്മുബോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക .
   ഈ  നിർദ്ദേശങ്ങൾ നാം ശ്രദ്ധയോടെ പാലിക്കണം . 
            ഇതുവരെ  1,57,468 പേരാണ് മരണപ്പെട്ടത് .22,87,324 പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു .ഈ  വാർത്തകൾ നമ്മെ  ഭയപെടുത്തുന്നതാണെങ്കിലും 5,85,838 പേർ  സുഖം പ്രാപിച്ചിരിക്കുന്നു എന്നാ വാർത്ത വളരെ ആശ്വാസകരമാണ് .കേരളത്തിൽ ഇതുവരെ രണ്ടു പേർ മാത്രമാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചത് . അന്താരാഷ്ട്ര രാജ്യങ്ങൾ പോലും കേരളത്തെ മാതൃകയാക്കുകയാണ് .ഒരു മലയാളി ആയതിനാൽ നമ്മുക്ക് വളരെ ഏറെ അഭിമാനം തോന്നുന്ന ഒരു സമയമാണിത് .എന്നാൽ ഇതുപോലെ രോഗപ്രതിരോധം തുടർന്നില്ലെങ്കിൽ വളരെ ഏറെ പ്രതിസന്ധിയിലാകും .നമ്മുടെ ആരോഗ്യം നമ്മുടെ കരം ങ്ങളിലാണ് .ഈ ലോക്കഡോൺ സമയത്തു വീടുകളിലിരുന്നു നമ്മുക്ക് കൊറോണ വൈറസ് നെതിരെ പോരാടാം. എല്ലാരും വീടുകളിൽ സുരക്ഷിതതായി ഇരിക്കുമ്പോഴ് നമ്മുടെ നാടിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും നമ്മുക്ക്‌  അഭിനന്ദിക്കാം .  
             ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്‌ . നിപ്പ പോലുള്ള മാരക വൈറസ്കളെ  പ്രതിരോധിച്ച കരുത്ത് കേരളത്തിനുണ്ട് . അത് കേരള ജനതയുടെ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു . അതുപോലെ കോറോണയെയും നമ്മുക്ക് തോൽപിക്കാൻ സാധിക്കണം .
റോസ്മി രാജൻ
9 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം