സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും - കവിത - മിലാന ജോർജ്ജ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

ഓർക്കുക മർത്യ

നീയും നിന്റെ പ്രവർത്തിയും

എത്രമേൽ നശിപ്പിക്കുന്നു

എൻ പച്ചപ്പിനെ ഞാൻ

നിനക്കായി തന്ന ഒരു

പാനപാത്രം നീ

നശിപ്പിച്ചു കളയുന്നു

ഞാൻ കാൺകെ....,

പ്രകൃതി ദുരന്തങ്ങൾ

പകർച്ചവ്യാധിയും

എത്രമേൽ വന്നാലും

അറിയില്ല നീ ചെയ്യുന്നതൊന്നും

പ്രളയവും, പേമാരിയും

മരണങ്ങൾ കൊയ്യവേ

നീ സ്തബ്ദ്ധനായി നോക്കി നിന്നതും

പുതിയ ജീവിതം കെട്ടിപ്പടുക്കുവാൻ

ഇന്ന് നീ നെട്ടോട്ടമോടുന്നതും

ഈ കൊറോണയിൽ

ലോകം വിറങ്ങലിക്കുന്നതും

കാണുന്നുണ്ടു ഞാൻ

ഹൃദയ ഭാരത്തോടെ

നിർത്തു നിന്റെ ചെയ്തികൾ

നിൻ പ്രവർത്തികൾ

ജീവൻ അന്ത്യം കാണുന്നതിനു

മുമ്പേ പടുത്തുയർത്തും

പുതിയ പ്രകൃതിയും

അതിൽ നിറഞ്ഞുനിൽക്കും

പുതു ജീവജാലങ്ങളും...

ഓർക്കുക മർത്യ നീയും

നിൻ പ്രവർത്തിയും

എത്രമേൽ നശിപ്പിക്കുന്നു

എൻ പച്ചപ്പിനെ...

മിലാന ജോർജ്ജ്
6 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത