സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പാഠം 1 ശുചിത്വം - കഥ - അന്ന റോസ്‌ അഗസ്റ്റിൻ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് - ശുചിത്വം

ഏഴാം ക്ലാസ്സിലെ കണക്കു സാറാണ് ഗണേഷ് മാഷ്. മാഷിന് തന്റെ വിദ്യാർത്ഥികൾ വൈകി ക്‌ളാസ്സിലെത്തരുതെന്ന് നിർബന്ധമായിരുന്നു. ഒരു തിങ്കളാഴ്ച ദിവസം രാവിലെ, ഗണേഷ് സർ ക്ലാസിലെത്തി. കുട്ടികളെല്ലാം സാറിനെ സ്വാഗതം ചെയ്തു. ഉടനെ തന്നെ സാർ ഹാജർ എടുക്കാൻ തുടങ്ങി. രാഗേഷ്.. പ്രസന്റ് സാർ, കൃഷ്ണൻ.. പ്രസന്റ് സാർ, രാമു.. പ്രസന്റ് സാർ.... അങ്ങനെ ഹാജരെടുത്തു തീർന്നപ്പോഴാണ് രണ്ടു കുട്ടികൾ ഓടി പാഞ്ഞെത്തിയത്. അവരാണ് അനുവും മനുവും. അവർ ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ മാത്രമല്ല, സഹോദരങ്ങൾ കൂടിയാണ്. അവരാണ് ആ ക്ലാസ്സിലെ താരങ്ങൾ. ഏറ്റവും മിടുക്കരായ കുട്ടികളായിരുന്നു അവർ. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്നതും ഹോം വർക്കുകളെല്ലാം അന്നന്നു തന്നെ കൃത്യമായി ചെയ്തു തീർക്കുന്നതും അവർ തന്നെ. അതുകൊണ്ട് തന്നെ ബാക്കി കുട്ടികൾക്കൊന്നും അവരെ ഇഷ്‌ടമില്ലായിരുന്നു. വൈകിയെത്തിയതിന് സാറിന്റെ കയ്യിൽ നിന്നും നല്ല അടി അവർക്കു കിട്ടുമെന്ന് കരുതി ആകാംഷയോടെ നോക്കി ഇരിക്കുകയാണ് ബാക്കി കുട്ടികൾ.

ഗണേഷ് മാഷ് അനുവിന്റെയും മനുവിന്റെയും അടുത്ത് ചെന്ന് ചോദിച്ചു: തെറ്റ് ചെയ്താൽ അവർ എത്ര മിടുക്കൻ മാരായാലും ശിക്ഷിക്കപെടണം. ആട്ടെ, അതിനു മുൻപ് നിങ്ങളിന്നു വൈകി സ്കൂളിൽ എത്താനുള്ള കാരണം പറയു ! അനു പറഞ്ഞു, മാഷേ ഞങ്ങളിന്നു എന്നത്തയും പോലെ തന്നെ വീട്ടിൽ നിന്നിറങ്ങിയതാണ്‌. ഞങ്ങൾ നടന്നു വരുന്ന വഴിയിൽ ഒരു വലിയ പൊതു മാലിന്യനിക്ഷേപ കുട്ടയുണ്ടായിരുന്നു. എന്നാൽ അതിൽ ഒട്ടും തന്നെ മാലിന്യങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ ആ കുട്ടയുടെ ചുറ്റിലും നിറയെ ചപ്പുചവറുകൾ നിറഞ്ഞു കൂടിയിരുന്നു. "എപ്പോഴും വീടും പരിസരവും നമ്മുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം " എന്ന് മാഷ് ഞങ്ങൾക്ക് പറഞ്ഞു തന്നത് അപ്പോൾ ഓർത്തു. ഞങ്ങൾ പെട്ടെന്നു അവിടെ കിടന്ന മാലിന്യങ്ങൾ എല്ലാം വാരിയെടുത്ത് ആ കുട്ടയിലിട്ടു. എന്നിട്ട് അവിടെയുള്ള ടാപ്പിൽ നിന്നും വെള്ളമെടുത്തു കൈ വൃത്തിയായി കഴുകി. പിന്നെ ഞങ്ങൾ സ്കുളിലേയ്ക്ക് ഓടി വരുകയായിരുന്നു.

മനു കൂട്ടിച്ചേർത്തു - അപ്പോഴാണ് ഒരു വീട്ടിൽ നിന്നും ഒരു വീട്ടമ്മ കൂടുകളിൽ നിറയെ മാലിന്യവുമായി നടന്നുവന്നു അവ പുഴയിൽ നിക്ഷേപിക്കാൻ തുടങ്ങുന്നത് ഞങ്ങളുടെ കണ്ണിൽ പെട്ടത്. ഞങ്ങൾ രണ്ടുപേരും കൂടി അവരുടെ അടുത്തേക്ക് ഓടി ചെന്നു പറഞ്ഞു, പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നത് പ്രകൃതിയോട് കാണിക്കുന്ന വലിയ ക്രുരതയാണ്. മാത്രമല്ല അതുവഴി നമുക്ക് ഡെങ്കിപനി, മലേറിയ തുടങ്ങിയ വലിയ അസുഖങ്ങൾ പിടപെടാനും സാധ്യതയുണ്ട്. നമ്മൾ ഒന്നാമതായി അറിഞ്ഞിരിക്കേണ്ട പാഠമാണ് ശുചിത്വം. അങ്ങനെ സാറു പറഞ്ഞുതന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ അവർക്കു പറഞ്ഞു കൊടുത്തു. അവർക്കു കാര്യം മനസിലായി. അവർ കൊണ്ടുവന്ന മാലിന്യങ്ങൾ എല്ലാം തിരിച്ചു കൊണ്ടുപോയി. ഞങ്ങൾ പിന്നെ പെട്ടെന്ന് ഓടി സ്കൂളിലേയ്ക്ക് വന്നപ്പോഴേക്കും വൈകിപ്പോയി.

ഞങ്ങൾ ചെയ്തത് തെറ്റായി പോയെങ്കിൽ സാറ് തരുന്ന എന്തു ശിക്ഷയും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്. അതുകേട്ട് ഗണേഷ് മാഷ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു :നിങ്ങൾ ഈ സ്കൂളിന്റെ അഭിമാനമാണ്. നിങ്ങൾ എന്റെ വിദ്യാത്ഥികളാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്നിട്ട് സാർ ബാക്കി കുട്ടികൾക്ക് നേരെ തിരിഞ്ഞു പറഞ്ഞു :നിങ്ങൾക്കെപ്പോഴും ഒരു മാതൃകയാണ് അനുവും മനുവും. ഇതുകേട്ട് ബാക്കി കുട്ടികൾക്ക് സന്തോഷമായി. അവർ അവരോടുള്ള ദേഷ്യം എല്ലാം മറന്നു, അവർ ഒന്നായി. അവരെല്ലാവരും ചേർന്നു സ്‌കൂളും പരിസരവും വൃത്തിയാക്കി, അവിടെ ശുചിത്വം കൊണ്ടുവന്നു.

അന്ന റോസ്‌ അഗസ്റ്റിൻ
7 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ