സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/ കുസൃതിയുടെ ഫലം

കുസൃതിയുടെ ഫലം


ഒരു കഥ കേൾക്കൂ കുസൃതിയുടെ ഫലം ഒരു നാട്ടിലെ ഒരു ചെറിയ കുടുംബം വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഒരു കർഷകനും ഭാര്യയും മക്കളും. കർഷകന്റെ പേര് ബിജു ഭാര്യ സീത . മക്കൾ ജഗൻ, രമ. ജഗൻ ആറിൽ ആണ് പഠിക്കുന്നത് മിടുക്കൻ. ക്ലാസിൽ ഒന്നാം റാങ്കുള്ള നാലു കുട്ടികളിൽ ഒരുവൻ. രമ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത് കുസൃതിയാണ്. പഠനം കുറവാണെങ്കിലും മിടുക്കിയാണ്. കൊറോണ കാരണം സ്കൂൾ അവധി ആയതു കൊണ്ട് ഒരു നേരം പട്ടിണിയാണ്. രണ്ടു നേരത്തെ ഭക്ഷണം ബിജുവിന്റെ കൃഷിയിൽനിന്ന് തട്ടിയും മുട്ടിയും പോകുന്നു. ബിജുവിന്റെ കൃഷിക്ക് പ്രതീക്ഷിച്ച് ഫലമൊന്നുമുണ്ടായില്ല. വളമോ കീടനാശിനിയോ അടിക്കാം എന്ന് വിചാരിച്ചാൽ കീടനാശിനി വാങ്ങാൻ പൈസയും ഇല്ല അതുകൊണ്ട് കാര്യമായ കൃഷി ഒന്നുമില്ല. പോരാതെ ബിജുവിന്റെ കാലൊടിഞ്ഞ് ഇരിക്കുകയാണ്. അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. കൊറോണ കാലത്തെ ഒരു ദിവസം രമകുട്ടി അച്ഛനോടും അമ്മയോടും പറയാതെ പുറത്തേക്കിറങ്ങി, കൂട്ടുകാരുമൊത്തു കളിച്ചു, പല സ്ഥലങ്ങളിൽ പോയി, അലഞ്ഞുതിരിഞ്ഞു നടന്നു. അങ്ങനെ അവൾ വല്ലാതെ ക്ഷീണിച്ചു. ഈ സമയം അച്ഛനും അമ്മയും അവളെ നോക്കുകയാണ് അവർ വല്ലാതെ പേടിച്ചു പോയി. എല്ലായിടത്തും അന്വേഷിച്ചു. കാണാനില്ല. അവസാനം അവൾ തിരിച്ചെത്തി കണ്ടപാടെ എല്ലാവർക്കും മനസ്സിലായി കളിച്ചിട്ട് ആണ് വരവ് എന്ന്. ബിജുവിന് ദേഷ്യം വന്നു. ലോക്ക് ഡൗൺ ആയിട്ട് എല്ലാവരും വീട്ടിലിരിക്കുമ്പോൾ ഇവൾ മാത്രം പുറത്ത് അലഞ്ഞുതിരിഞ്ഞു നടന്നിട്ട് ഇങ്ങോട്ടു വന്നു നിൽക്കുന്നു. ഉടനെ ചൂരലെടുത്ത് രണ്ടടി വെച്ചുകൊടുത്തു. അവൾ അത് കാര്യമായി എടുക്കാതെ മുറിയിലേക്ക് ക്ഷീണിച്ചു പോയ സിംഹത്തെപ്പോലെ പോയി. മുറിയിലേക്ക് കടക്കുമ്പോൾ തൊട്ടുമുമ്പ് ചേട്ടൻ ഓടിവന്ന് കൈകഴുകാൻ ആവശ്യപ്പെട്ടു. പക്ഷേ അവൾ അതൊന്നും കേൾക്കാതെ മുറിയിലേക്ക് പോയി. ഒന്നു കിടന്നു. അവളുടെ ക്ഷീണം മനസ്സിലാക്കിയ അമ്മ അവൾക്ക് ഭക്ഷണം എടുത്തു വച്ചു. ഭക്ഷണം കഴിച്ച് അവൾ കിടന്നുറങ്ങി. രാവിലെയായി, അമ്മ വന്ന് അവളോട് ചോദിച്ചു: നീ ഇന്നലെ കുളിച്ചില്ല ഇപ്പോൾ പോയി കുളിക്ക്. പക്ഷേ അവൾക്ക് പറ്റുന്നില്ല. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകൾ അടയുന്നു. അവൾ ഇന്നലെ വെള്ളത്തിൽ കളിച്ചിരുന്നു. തലയും തോർത്തിയില്ല. അവൾ അമ്മയോട് ആ കാര്യത്തെ പറ്റി ഒരു വിശദീകരണം നടത്തി. അമ്മ അവളെ ശകാരിച്ച ശേഷം അവളുടെ തലയിൽ പനിയുണ്ടോ എന്ന് വച്ച് നോക്കി. നോക്കിയപ്പോൾ ചുട്ടുപൊള്ളുന്ന പനി. പച്ചമരുന്നുകളും മറ്റുമൊക്കെ വെച്ചെങ്കിലും പനിക്ക് യാതൊരു ശമനമില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥയായി. ആശുപത്രിയിൽ ബിജു തന്റെ ഒടിഞ്ഞ കാൽ വെച്ച് ഏന്തിവലിഞ്ഞു നടന്നു. സീത അവരെ പിന്തുടർന്നു. ഒടുവിൽ അവളെ അവർ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചു. ഡോക്ടർ സംഭവം കൊറോണ ആണോ എന്ന് സംശയം വന്നു. കൊറോണ ടെസ്റ്റ് വേണമെന്നു പറഞ്ഞു കൂടെ വീട്ടുകാരുടെയും. അവർ രണ്ടുപേരും ഇത് കേട്ടപാടെ സ്തംഭിച്ചു പോയി. സീത വീട്ടിൽ ചെന്ന് ജഗനെ വിളിച്ചു. എല്ലാവരും പരിശോധന നടത്തി. റിസൾട്ടിന് രണ്ട് ദിവസം വേണ്ടിവരും. അതുവരെ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർ നിർദേശിച്ചു. അവർ വീട്ടിലേക്ക് മടങ്ങി. നാട്ടുകാർ ഇത് പെട്ടെന്ന് തന്നെ അറിഞ്ഞു. അവർ പേടിച്ചു തുടങ്ങി. കുറച്ച് മാസ്കും സാനിടൈസറുമായി കുറച്ചു സാധനങ്ങൾ ബിജുവിന്റെ വീട്ടിലേക്കും പരിസരത്ത് താമസിക്കുന്ന വീടുകളിലേക്ക് കൊടുത്തു. പറമ്പിലേക്ക് പോകാതെ ബിജു വീട്ടിലെ ഒരു മുറിയിൽ കഴിഞ്ഞുകൂടി. സീത എപ്പോഴും രമയെ വഴക്കു പറഞ്ഞു കൊണ്ടിരുന്നു. കാരണം, രമയുടെ ഈ ചെറിയ കുസൃതി കാരണം എല്ലാവർക്കും അവരെ പേടിയാണ് ആരും അവരെ ഒന്നു നോക്കാൻ പോലും ശ്രമിക്കുന്നില്ല. ബിജു പുറത്തു പോകാത്തതുകൊണ്ട് പട്ടിണിയാണ്. ഇതു മനസ്സിലാക്കി അയലത്തെ ഒരു ചേച്ചി ഇത്തിരി അരിയും പയറും അവർക്ക് കൊടുത്തു. മതിലിന്മേൽ വെച്ചിട്ടാണ് ആ ചേച്ചി പോയത്. അവർ അത് എടുത്തു ഭക്ഷണം കഴിച്ചു. ജഗൻ ആണ് അച്ഛനും അമ്മയ്ക്കും അനിയത്തിക്കും വേണ്ടത്ര നിർദ്ദേശങ്ങൾ കൊടുക്കുന്നത്. അങ്ങനെ ടെസ്റ്റ് റിസൾട്ട് വരുന്ന ദിവസം വന്നെത്തി. അങ്ങനെ ബിജു റിസൽട്ട് പേപ്പർ വാങ്ങി. ആ പേപ്പർ ബിജു പേടിയോടെ ഒന്നു നോക്കി. റിസൾട്ട് നെഗറ്റീവ്. അവർ സന്തോഷിച്ചു. ബിജുവും മകനുമാണ് ഏറെ സന്തോഷിച്ചത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ സീത ദേഷ്യപ്പെട്ടു. വെറുതെ നിരീക്ഷണത്തിൽ കഴിഞ്ഞു. ആ ഡോക്ടർ കാരണം എന്നോട് ആരും സംസാരിക്കുന്ന പോലുമില്ല. ആ ഡോക്ടർക്ക് ഒന്നുമറിയില്ല. അങ്ങനെ സീത ഡോക്ടറെ പഴിക്കാൻ തുടങ്ങി. സീത അത്ര വിദ്യാസമ്പന്ന ആയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞത്. അതുകേട്ട് ബിജു പറഞ്ഞു: സീത, അങ്ങനെയല്ല, നമ്മുടെ മക്കൾക്ക് കൊറോണ ഉണ്ടോ എന്ന് ഡോക്ടർക്ക് അറിയാൻ സാധിക്കില്ല. അങ്ങനെ അറിയണമെങ്കിൽ കൊറോണ ടെസ്റ്റ് ചെയ്യണം. അത് അദ്ദേഹം ചെയ്തു. ഇതിനൊക്കെ കാരണം അദ്ദേഹം അല്ല നമ്മുടെ മോളാണ്. സീതയ്ക്ക് കാര്യം മനസ്സിലായി. അവൾ പോയി രമയ്ക്കു വേണ്ട പരിചരണം നൽകി. അങ്ങനെ അവളുടെ പനി ഭേദമാവാൻ തുടങ്ങി. ഇപ്പോഴും അവൾക്ക് കൊറോണ എന്താണെന്ന് മനസ്സിലായിട്ടില്ല. കൊറോണ ഒരു ചെറിയ പനി ആണെന്നാണ് അവൾ വിചാരിച്ചിരിക്കുന്നത് അത് ഒരു ചെറിയ പനി ആണെന്നാണ്. അതുകൊണ്ട് അവൾക്ക് ഒരു സംശയമുണ്ട്. എന്തിനാണ് ആൾക്കാർ ഈ ചെറിയ പനിയെ ഇത്ര പേടിക്കുന്നത്. അതുകൊണ്ട് തന്നെ അവളുടെ പനി മാറിയപ്പോൾ തന്റെ കുസൃതി തുടർന്നു. ഇപ്രാവശ്യം പുറത്തേക്ക് പോകാൻ തൊട്ടുമുമ്പ് ജഗൻ അതു പിടികൂടി. കയ്യോടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. അമ്മ അവളെ നന്നായിത്തന്നെ വഴക്കുപറഞ്ഞു. അച്ഛൻ അവളെ മടിയിൽ ചേർത്തിരുത്തി പറഞ്ഞു: മോളെ കൊറോണ നിനക്ക് ഇപ്പോൾ ഇല്ല, പക്ഷേ ഇനിയും ഉണ്ടാവാം. കൊറോണ വന്നു കഴിഞ്ഞാൽ ആർക്കും നമ്മളെ വേണ്ടാതാകും. നിനക്ക് അച്ഛനെയും അമ്മയെയും ചേട്ടനെയും കാണാൻ സാധിക്കില്ല. ഐസൊലേഷൻ വാർഡിൽ കഴിയേണ്ടിവരും. എന്തു ഭീകരമാണെന്നോ?.... ഒരു ജയിൽ പോലെ ആയിരിക്കും അത്. കൊറോണ മാറുന്നതുവരെ നമ്മൾ അതിൽ കഴിയേണ്ടിവരും. മനസ്സിലായോ? അപ്പോൾ രമ പറഞ്ഞു: സോറി അച്ഛാ. എനിക്കതൊന്നും അറിയില്ലായിരുന്നു. ഞാൻ ഇത് ഇനി ആവർത്തിക്കില്ല. ബിജു പറഞ്ഞു: ഇനി തൊട്ടു നമ്മൾ ഇതിനെ അതിജീവിക്കണം. നന്നായി 20 സെക്കൻഡ് സോപ്പിട്ട് കഴുകണം. നീയും ചേട്ടനും പുറത്തേക്ക് പോകാൻ പാടില്ല. വീടിന്റെ ഉള്ളിൽ ആയിരിക്കണം. കേട്ടല്ലോ....? അമ്മ കൂട്ടിച്ചേർത്തു. അങ്ങനെ അവർ കരുതലോടെ ജീവിച്ചു കൊണ്ടിരിക്കുന്നു കണ്ടില്ലേ കൂട്ടുകാരെ ഒരു ചെറിയ കുസൃതിയുടെ ഫലം Stay home, stay safe. Break the chain

സ്നേഹജോസ്
7 A സെന്റ് ആന്റണീസ് യു പി എസ് പേരാബ്ര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ