സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മനുഷ്യൻ തന്നെ മനുഷ്യന് മരുന്നാകേണ്ട രോഗകാലങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ ഭൂപടം നിവർത്തുമ്പോൾ ഇന്ത്യയും അത്യാഹിതത്തിൽ തന്നെയാണെന്ന് നിസ്സംശയം പറയാം. മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ .

ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ ആക്യുഡ് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കോറോണ വൈറസുകൾ .

ഇത് ശ്വസന നാളിയെയാണ് ബാധിക്കുന്നത്. ഉദരത്തെയും ബാധിച്ചേക്കാം. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുന്നു. പിന്നീട് അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴൊ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റേ ആളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റൊ തൊട്ടാലും രോഗം പകരും.

കൊറോണ വൈറസിന് കൃത്യമായി ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പൽച്ച പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിറുത്താനായി ധാരാളം വെള്ളം കുടിക്കുക.
ആൻ മരിയ സേവ്യർ
9A സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം