സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/നൻമയുള്ള മുത്തശ്ശി മരം
നൻമയുള്ള മുത്തശ്ശി മരം
പണ്ട് ആശാരികുന്ന് എന്ന ഗ്രാമത്തിൽ രാമേട്ടൻ എന്ന ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു .രാമേട്ടന്റെ വീട് ഒരു ചെറിയ കുടിലായിരുന്നു .വീട്ടിൽ രാമേട്ടനും ഭാര്യയും രണ്ടാണ്മക്കളും ഉണ്ടായിരുന്നു. കാട്ടിൽ പോയി മരങ്ങൾ മുറിച്ചു വിറകാക്കി നാട്ടിൽ കൊണ്ടുവന്നു വിൽക്കുകയായിരുന്നു രാമേട്ടന്റെ ജോലി .ഒരുദിവസം രാമേട്ടൻ കാട്ടിലൂടെ വിറക്അന്വേഷിച്ചു നടക്കുകയായിരുന്നു .അപ്പോൾ അടുത്തുതന്നെ ഒരു വലിയ ആൽമരം പകുതി ഉണങ്ങി നിൽക്കുന്നത് കണ്ണിൽ പെട്ടു .രാമേട്ടൻ സന്തോഷത്തോടുകൂടി അവിടേക്കു നടന്നടുത്തു. മരം മുറിക്കുന്നതിനായി കോടാലി എടുത്തപ്പോൾ അയ്യോ എന്നെ വെട്ടരുതേ എന്ന നിലവിളി കേട്ടു രാമേട്ടൻ നോക്കുമ്പോൾ ആ വലിയ മരം സംസാരിക്കുന്നു .ഞാൻ ഈ കാട്ടിലെ മുത്തശ്ശിമരമാണ് എന്നെ മുറിക്കരുത് .ഞങ്ങൾ നിങ്ങള്ക്ക് സഹായം മാത്രമേ ചെയ്തിട്ടുള്ളു ഞങ്ങളെ ഉപദ്രവിക്കരുത് .ഇതുകേട്ട രാമേട്ടൻ അന്തംവിട്ടു നിന്നു .ഞങ്ങൾ കാരണമാണ് നിങ്ങൾ നല്ലവയു ശ്വസിക്കുന്നത് അന്നും മഴ പെയ്യുന്നതു എന്നും പറഞ്ഞുമനസ്സിലാക്കി. അതിനുശേഷം രാമേട്ടൻ വീട്ടിൽ വന്നു വീടിന്റെ പരിസരത്തു മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ