സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്/അക്ഷരവൃക്ഷം/കൊറോണ നൽകിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ സമ്മാനം

കൊറോണയോട് എനിക്ക് ഇപ്പോൾ വളരെ സ്നേഹം തോന്നുകയാണ് . എന്ത് സന്തോഷമാണെന്നോ, എനിക്ക് ഇപ്പോൾ !
ഞാൻ ഉണരുന്നതിനുമുമ്പ് ആട്ടോയുമായി പായുന്ന അച്ഛൻ തൊഴിലുറപ്പിനു പോകുന്ന അമ്മ, ഒപ്പമുള്ള അനിയൻ, എല്ലാവരും ഇപ്പോൾ ഒരുമിച്ച് വീട്ടിലുണ്ട്. അച്ഛൻ ഞങ്ങളോട് കളിക്കാൻ കൂടുന്നു പട്ടം ഉണ്ടാക്കിപറത്തുന്നു, പടങ്ങൾ വരച്ചു കാട്ടുന്നു, അടുക്കളയിൽ അമ്മയെ സഹായിക്കുന്നു, എന്തെക്കൊയോ പറഞ്ഞു പരസ്പരം ചിരിക്കുന്നു .........ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്റെ അച്ഛൻ.
ദിവസവും കുടിച്ചിട്ട് വരുന്ന അച്ഛൻ, വന്നുകഴിഞ്ഞാൽ പിന്നെ ചീത്തവിളിയും ബഹളവുമാണ്. എന്നെയും എന്റെ അനുജനേയും എന്തെങ്കിലും കാര്യം പറഞ്ഞ് തല്ലും. അമ്മയ്ക്കാണെങ്കിൽ വഴക്കും അടിയുംകിട്ടാത്ത ദിവസമില്ല. അങ്ങനെ കരഞ്ഞ് കരഞ്ഞ് ഉറങ്ങിയിരുന്നത് എത്ര രാത്രികളാണ്.
പേടിയാകുന്നു ഇന്ന് ആ ദിവസങ്ങൾ ഓർക്കുമ്പാൾ!!!!!!
കൊറോണാക്കാലമായതോടെ ഇന്ന് ആർക്കുംപുറത്തിറങ്ങി നടക്കാൻ കഴിയാതെയായി. അടച്ചിട്ടിരിക്കുന്ന ചായക്കടകൾ; മുറുക്കാൻ കടകൾ, മദ്യഷാപ്പുകൾ.......
കുടിക്കാൻ കിട്ടാതായതോടെ അച്ഛൻ ആകെ അസ്വസ്ഥനായി. ഞങ്ങളോടെല്ലാം ദേഷ്യമായി.
പിന്നെ........... പിന്നെ..... അച്ഛന്റ ദേഷ്യം മാറി .
ഞങ്ങളോട് സ്നേഹത്തോടെ മിണ്ടിത്തുടങ്ങി.
അച്ഛനോടുള്ള ഞങ്ങളുടെ പേടിയും മാറി. .
ഇന്ന് എന്റെ അച്ഛൻ ആളാകെ മാറി . ഞങ്ങളെ എന്ത് സ്നേഹമാണെന്നോ!!!!...........
അങ്ങനെ ഈ കൊറോണ ഞങ്ങൾക്ക് സ്നേഹമുള്ള അച്ഛനെ തന്നു.

ആരതി വിജയൻ
3 സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം