സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സി പി ഒ - ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ
എ സി പി ഒ - ശ്രീമതി മെറിൽ റോസ് പി കെ
ലക്ഷ്യം
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
- വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു SPC യുടെ ആഭിമുഖ്യത്തിൽ, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട.പ്രിൻസിപ്പൽ ശ്രീമതി.ഷീല വിശ്വനാഥൻ കുട്ടികൾക്ക് ക്ലാസ് എടുത്തു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അടിസ്ഥാന പരിശീലന ക്യാമ്പിന്റെ (45th Batch) പാസ്സിംഗ് ഔട്ട് പരേഡ് 22 ഫെബ്രുവരി 2022 നു തിരുവനന്തപുരം പോലീസ് ട്രയിനിംഗ് കോളേജിൽ നടന്നു. എ സി പി ഒ ശ്രീമതി മെറിൽ റോസ് പി കെ പരിശീലന ക്യാമ്പിൽ പങ്കെടുത്തു .പരേഡിൽ ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾ സല്യൂട്ട് സ്വീകരിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷം 2022
- സ്കൂളുകൾ അടച്ച സാഹചര്യത്തിൽ എഴുപത്തിമൂന്നാമതു റിപ്പബ്ലിക്ക് ദിനത്തിൽ എസ് പി സി കേഡറ്റ്സ് കുടുംബങ്ങൾക്കൊപ്പം വീടുകളിൽ പതാക ഉയർത്തി ആഘോഷിച്ചു
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം - ഡിസംബർ 10
എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, എസ് പി സി കേഡറ്റ് ഏയ്ഞ്ചൽ റോസ് ബിജു ,ഒല്ലൂർ സി പി ഒ ശ്രീ വിനീഷ് സർ എന്നിവർ സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റ്സ് ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരം വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. എസ് പി സി കേഡറ്റുകളും,പി ടി എ അംഗങ്ങളും,ഗാർഡിയൻ എസ് പി സി അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.