സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വായനദിനം ജൂൺ 19
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആചരിച്ചു. വെർച്ച ആയി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ അഗസ്റ്റിൻ കുട്ടനെല്ലൂർ ( കവി, സാംസ്കാരിക പ്രവർത്തകൻ) മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട പ്രസ്സ് അധ്യാപിക ശ്രീമതി അനുടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ശ്രീമതി ഇ. സരസ്വതി ടീച്ചർ നിർവഹിച്ചു. സംഗീത അധ്യാപിക അഷിത ടീച്ചർ പ്രാർഥനയും 6-ാം ക്ലാസ് വിദ്യാർഥി നവനീത് കൃഷ്ണ സ്വാഗതവും ടെസ്സി ഡി വെള്ളറടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് ഒരാഴ്ച കാലം (19 -25) വായനാ വാരമായി ആഘോഷിക്കാനും തീരുമാനിച്ചു.