സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പൂർവവിദ്യാർഥി സംഘടന

തൃശൂർ 27 ഡിവിഷൻ മുൻ കൗൺസിലർ ശ്രീ .എം എൻ ശശിധരൻ ട്രഷറർ ആയുള്ള പൂർവവിദ്യാർഥി സംഘടന വിദ്യാലയത്തിൽ വളരെ സജീവമായി പ്രവൃത്തിച്ചുവരുന്നു. കോവിഡ് മഹാമാരി വിദ്യാഭ്യാസത്തെ പിടിച്ചുലച്ച കാലഘട്ടത്തിൽ , ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി സാമ്പത്തികമായി പൊരുത്തപെടാനാവാതെ പകച്ചുനിന്ന സെന്റ് അഗസ്റ്റിൻ വിദ്യാലയ കുടുംബത്തിലെ നിർധനരായ മാതാപിതാക്കൾക്ക് താങ്ങും തണലുമായി മുന്നോട്ട് വന്നത് ഒ എസ് എ ആണ് . കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കാണുന്നതിനായി ഒ എസ് എ, ടെലിവിഷനും സ്മാർട്ഫോണും വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി.