സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ചാന്ദ്രദിനം ജൂലൈ 21
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ആയാണ് ആഘോഷം സംഘടിപ്പിച്ചത്. നാട്ടിക കോളേജിലെ അസിസ്റ്റൻഡ് പ്രൊഫ. സൗമ്യ നിധിൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി ചാന്ദ്രയാത്ര ആവിഷ്ക്കരണം, ചാന്ദ്രദിനം ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
