സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ശാസ്ത്രീയവും ഭൗതികവുമായ പുരോഗതിയുടെ ശംഖുനാദം അലയടിച്ചുയരുന്നു. ഉയർച്ചയുടെ വെന്നി- കൊടി പാറിപറപ്പിക്കുമെന്ന് ഭൗതികവാദികൾ വീമ്പിളക്കുന്നു..!പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകം ഇന്ന് ഭീതിയുടെ മുൾമുനയിലാണ്. 2002-2003 ഈ കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും nപടർന്നു പിടിച്ച SARS എന്ന ഭീകര രോഗാണു ഇന്ന് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്...... 'കൊറോണ' എന്ന പുതിയ നാമധേയത്തിൽ....!! കുറച്ചുകൂടി മോടി കൂട്ടി പറഞ്ഞാൽ ' COVID19'. അതെ, ചൈനയിലെ വുഹാൻ എന്ന് പ്രഭവ കേന്ദ്രത്തിൽ നിന്നും ഇപ്പോൾ ലോകത്തിൻറെ ഓരോ മുക്കിലും മൂലയിലും ഭീതിപടർത്തിക്കൊണ്ട് നിറഞ്ഞാടുകയാണ് കോവിഡ് എന്ന ഭീകര നാഗം.....!!! നിഡോ വൈറസ് എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണവൈറസുകൾ. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക .പിന്നീട് രോഗപ്രതിരോധ ശേഷിയെത്തന്നെ ബാധിക്കുന്നു. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കോവിഡ്19 നമ്മെ പ്രേരിപ്പിക്കുന്നു . മനുഷ്യൻറെ അശാസ്ത്രീയമായ പ്രവർത്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.ശാസ്ത്രഗവേഷണ ചികിത്സാ രംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മ ജൈവസാന്നിധ്യമായ കൊറോണാവൈറസിനെറെ ആക്രമണത്തിനു മുന്നിൽ മനുഷ്യർ എത്ര ദുർബലരും നിസ്സഹായരുമാണെന്ന് രോഗത്തിൻറെ ഭീകരത വ്യക്തമാക്കുന്നുണ്ട് .ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ സമയത്തിനെതിരായ മത്സരത്തിലാണ് .ഈ മഹാമാരിക്ക് പ്രതിവിധി കണ്ടെത്തി ജനങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാനും ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുമാണ് അവരുടെ പോരാട്ടം.ഈ മഹാമാരിക്കെതിരെ പോരാടാൻ ചോരനീരാക്കി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ നമ്മുടെ നാടിൻറെ സമ്പത്താണ് ,അഭിമാനമാണ് .ഇഴ ചേർന്ന ബന്ധങ്ങളുള്ള പരസ്പരാശ്രയത്വമുള്ള ഒരു ലോകമാണ് നമ്മുടേത്. ഇതിൻറെ സന്തുലിതാവസ്ഥ നിലനിർത്തിയാൽ മാത്രമേ ആരോഗ്യമുള്ള ജീവിതം സാധ്യമാകൂ...നമ്മുടെ അറിവും വിവേകവും സമന്വയിപ്പിച്ച് സുരക്ഷിതമായൊരു ഭൂമിയൊരുക്കാൻ എല്ലാവരും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു...നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടാം .....അത് നമ്മുടെ കൈകളിലാണ്.......!!!!!

Aleena Joby
10 A സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം