സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ

മരുന്നില്ലാമാരിയെ ഒളിപ്പിച്ചുവച്ച്

 മാനവർക്ക് പകുത്തുനൽകി

മാനവരീലൂടെത്തന്നെ

സ്‌നേഹമെന്ന മരുന്നുകൊണ്ട്

ഞങ്ങൾതൻ മാലാഖമാർ

ഇരു ചിറകിനടിയിൽ ഞങ്ങളെ

സംരക്ഷിച്ചു ശുശ്രൂഷിച്ചിടുന്നു

രാപകൽ നടുറോഡിൽ

ഞങ്ങൾക്കായി കാവൽ നില്ക്കും

കാവൽകാര നിങ്ങളുടെ

കാക്കിക്കുള്ളിലെ സ്‌നേഹം

ഞങ്ങൾ തിരിച്ചറിയുന്നു

എത്രയോ ജീവിതങ്ങൾ

പൊലിയാമായിരുന്ന

റോഡിലെ ഫ്രീക്കന്മാരെല്ലാം

വീട്ടിൽത്തന്നെ കുത്തീരിപ്പായി

കൊറോണ എന്ന മാരിക്കുമുമ്പിൽ

ലോകമാകെ കുനിഞ്ഞപ്പോൾ

'ബ്രേക് ദ ച്ചെയി'നെന്ന

ആശയവുമായി കേരളം മുന്നേറുന്നു

പണമല്ല,സ്‌നേഹമാണ്

മാനവർക്കു ആവശ്യമെന്നു

കൊറോണകാലം വീണ്ടും വീണ്ടും

 നമ്മെ ഓർമ്മിപ്പിക്കുന്നു.

 

അനീറ്റ രാജൻ
9 C സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത