സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/അമ്മുവിൻറെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിൻറെ അവധിക്കാലം

അമ്മുവിൻറെ സ്കൂൾ അടച്ചപ്പോൾ അവൾ അവളുടെ അമ്മവീട്ടിൽ പോയി. അവിടെ അവൾക്ക് കഥകൾ പറഞ്ഞു കൊടുക്കുവാനും ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ഒരു ദിവസം അവളും മുത്തശ്ശിയും കൂടി ക്ഷേത്രത്തിൽ പോയി. വയലും മരങ്ങളും നിറഞ്ഞ വഴിയിലൂടെ വേണം ക്ഷേത്രത്തിൽ പോകുവാൻ.പോകുന്ന വഴിയിൽ കുറച്ച് ആളുകൾ മരം മുറിക്കുന്നത് കണ്ടു. അപ്പോൾ അവളുടെ മുത്തശ്ശി അമ്മുവിനോട് പറഞ്ഞു. മരം മുറിച്ചാൽ പരിസ്ഥിതിക്ക് ദോഷം ആണ്. തണൽ നഷ്ടപ്പെടും, മഴ കുറയും, മണ്ണൊലിപ്പ് കൂടും, പക്ഷികളുടെയും മൃഗങ്ങളുടെയും വാസസ്ഥലം നഷ്ടപ്പെടും. അതുകൊണ്ട് നാം വനം സംരക്ഷിക്കണം. വയലുകൾ സംരക്ഷിക്കണം. വയലുകളിൽ ജലം കെട്ടിക്കിടക്കുന്നത് മൂലം ഭൂമിയിൽ ജലസമ്പത്ത് കൂടുന്നു. അവർ റോഡിൽ എത്തിയപ്പോൾ ധാരാളം വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. അവയിൽ നിന്നും വരുന്ന പുകയും ശബ്ദവും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കുന്നിടിക്ക ന്നതും മണൽ വാരുന്നതും എല്ലാം പരിസ്ഥിതിക്ക് ദോഷകരമാണ്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ വസിക്കാൻ തുല്ല്യ അവകാശമാണ്. ഇതെല്ലാം കേട്ടപ്പോൾ അവൾക്ക് ചുറ്റുപാടിനെ കുറിച്ചുള്ള നല്ല അറിവുകൾ കിട്ടി. അമ്മു അവൾക്ക് പറ്റുന്ന വിധം പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് മനസ്സിൽ തീരുമാനിച്ചു. അങ്ങനെ സന്തോഷത്തോടെ അവർ ക്ഷേത്രത്തിൽ നിന്നും മടങ്ങി.

കീർത്തന കൃഷ്ണദാസ്
4 B സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ