സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ഈ കൊറോണാക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണാക്കാലത്ത്

ലോകമഹായുദ്ധങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ് ,ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന കൊറോണാ വൈറസ് അഥവാ കൊവിഡ്-19.മൂന്നാമതൊരു ലോകമഹായുദ്ധത്തെ നേരിടുന്നതിലും ഭീതിതമായ ഒരു വൻ ഭീഷണിയെ നേരിടുകയാണ് ലോകം ഒന്നാകെ. ഒരു രാജ്യത്തിൽ നിന്നുതുടങ്ങി അവിടെ ശമിക്കാതെ മറ്റുരാജ്യങ്ങളിലെയ്ക്കും പടർന്നുകയറുന്ന കൊവിഡ്-19 എന്ന ഭീകരൻ ഇന്ന് ഒട്ടേറേ രാജ്യങ്ങളെ ആരോഗ്യപരമായും സമ്പത്തികപരമായും എന്നിങ്ങനെ പല മേഖലകളിൽ അവയെ തളർത്തുന്നു.

ലോകത്തിലെ വൻശക്തികൾപോലും ഇന്ന് കൊറോണ വൈറസിനു മുൻപിൽ പരാജയഭീതിയോടെ നിൽക്കുന്നു.അതുകൊണ്ട് തന്നെ 'കൊവിഡ്-19’എന്ന മാരകശക്തിയോട് ലോകം മുഴുവൻ യുദ്ധം ചെയ്യുകയാണ് അതും ഒറ്റക്കെട്ടായി എന്ന് നമ്മുക്ക് പറയാനാവും.അപ്പോൾ ലോകമെങ്ങും പറയുന്നു ഇതൊരു കൊറോണകാലമാണ് എന്നാണ്. നമ്മുക്ക് ഇന്നെല്ലാം ഈ കൊറോണക്കാലത്തിന്റെ അതിജീവനമാണ്. നമ്മുടെ ആ കൊച്ചു കേരളം അതിനായി കൂടുതൽ പരിശ്രമിക്കുന്നുണ്ട് എന്ന് അറിയുന്നതുതന്നെ നമ്മുക്ക് അഭിമാനിക്കാൻ കഴിയുന്ന കാര്യമാണ്.ഗവൺമെന്റിനെയും പൊതുജനത്തിന്റെയും ഐക്യം, ആരോഗ്യപ്രവർത്തനത്തിലെ ജാഗ്രതയും ആരോഗ്യപ്രവർത്തകരുടെയും ,പൊതുപ്രവർത്തകരുടെയും, ഉദ്യോഗസ്ഥരുടെയും, അധികാരികളുടെയും പ്രവർത്തനങ്ങളും അഭിനന്ദനാർഹം. അതിനൊപ്പം തന്നെ ഈ കൊറോണക്കാലത്ത് നാമെല്ലാ ലോക്ഡൗണിലാകുകയും ചെയ്യ്തു.ഈ കൊറോണക്കാലത്തെ ഏറ്റവും വലിയ സത്യമെന്താണെന്നുവെച്ചാൽ എല്ലാവരും തന്നിൽ നിന്ന് തിരിഞ്ഞ് മറ്റുള്ളവരെ മനസിലാക്കാനും തന്നെതന്നെ ആത്മശോദന ചെയ്യാനും പഠിച്ചെന്നുള്ളതാണ്. തിരക്കിന്റെയും സമയമില്ലായ്മയുടെ ഒരു ലോകത്തിൽ നിന്നുള്ള വിടുതലാണ് കൊറോണാക്കാലം സമ്മാനിച്ചത്. വീട്ടുകാരെയും അയൽക്കാരെയും കരുതലിന്റെ, സ്നേഹത്തിന്റെ, കണ്ണുകൊണ്ട് കാണുവാനും വിട്ടുപോയ കഴിവുകൾ ഊട്ടിയുറപ്പിക്കാനും കൊറോണാ നമ്മെ പഠിപ്പിച്ചു.

ഒന്നോർത്തു നോക്കിയാൽ നാം ചെയ്യതതിന്റെ ഫലം തന്നെയാണ് അനുഭവിക്കുന്നത്. അന്യരുടെ കാര്യത്തിൽ ഇടപ്പെടാതെ മറ്റുള്ളവരെ അവഗണിച്ച് തന്റെതു മാത്രമായ ലോകത്തെ തന്റെതന്നെ സ്വാർത്ഥതയിൽ ഒതുങ്ങികൂടിയിരുന്ന പ്രകൃതിയോടും സമൂഹത്തോടും ഒരു പ്രതിബദ്ധതയും പുലർത്താതിരുന്ന ഇന്നത്തെ സമൂഹത്തിനുള്ള ഒരു പാഠമായി ഒരു തിരിച്ചറിവായി നമ്മുക്ക് കൊറോണായെ കാണാം. ഈ കൊറോണകാലം നമ്മുക്ക് അനുഭവങ്ങളുടെതു കൂടിയാണ്. അധീകൃതരുടെ നിർദ്ദേശങ്ങൾക്കും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകളും പാലിച്ച് അനുസരിച്ച് വീട്ടിലിരുന്നുകൊണ്ട് വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് ഈ കൊറോണക്കാലത്തെ നമ്മുക്ക് നേരിടാം.എല്ലാറ്റിനും ഉപരിയായി നാം ഓർമ്മിക്കെണ്ടത് അപകടകരമായ ഈ കാലത്ത് നമ്മുക്ക് സംരക്ഷണമേകുന്ന ഡോക്ടർമാരെയും, നേഴ്സുമാരെയും, മറ്റു ആരോഗ്യപ്രവർത്തകരെയുമാണ്.ഭൂമിയിലെ മാലാഖമാരെപ്പോലെ അവർ നമ്മുക്ക് ചുറ്റും കരുതലിന്റെ, കാരുണ്യത്തിന്റെ, കുടപിടിക്കുമ്പോൾ നാം അവരെ ഒരിക്കലും മറക്കരുത്.അവരുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. അതിനു നമ്മൾ ബാദ്ധ്യസ്ഥരാണ്.

ഈ കൊറോണക്കാലത്ത് നാം നമ്മുടെ വീടും ബന്ധുജനങ്ങളും നാട്ടുകാരും മാത്രമല്ല ആയിരക്കണക്കായ നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികളെയും നമ്മിലൊരളായി സ്വീകരിക്കാനുള്ള ഹൃദയവിശാലതയ്ക്കെയ്ത്താൻ കഴിഞ്ഞുവെന്നതും വളരെ പരമാർത്ഥം തന്നെ.ഇതും ഈ കൊറോണക്കാലം നമ്മുക്ക് പക‍ർന്നുനൽകിയ സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹത്വപൂർണ്ണമായ സവിശേഷതയാണ്. വരിക്കപ്ലാവിലെ ചക്കയുടെ രുചിയും, പറമ്പിലെ ചേനയുടെ സ്വാദും, വീട്ടുമുറ്റത്തെ പച്ചക്കറിയുടെ ഗുണമേൻമയുമെല്ലാം നമ്മുക്ക് സമ്മാനിച്ച ഒരു കൊറോണക്കാലം ശാന്തവും, സമാധനവും, സുരക്ഷിതവുമായ സമയങ്ങളിലുടെ കടന്നുപോകട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം. ഇനിയുള്ള ദിവസങ്ങളിൽ അധികാരികളുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അനുസരിച്ച് അതീവജാഗ്രതയോടെ മുന്നേറാം......

സ്നേഹാ ജസ്റ്റിൻ
X B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം