അറിയാതെ എത്തിയ ഭീകരമാം കാലം
ആരെയും അരികിലായ് കാണാത്ത കാലം
നിറവും മതവും സമ്പത്തും നോക്കാതെ
മനുഷ്യജന്മത്തെ കൊല്ലുമീ രോഗം
അറിയാതെ എത്തിയ ഭീകരമാം കാലം
ആരെയും അരികിലായ് കാണാത്ത കാലം
നിറവും മതവും വർഗവും നോക്കാതെ
മനുഷ്യജന്മത്തെ കൊന്നൊടുക്കുന്ന കാലം
ഇന്നിവിടെയൊരു ക്വറന്റീൻ കാലം
ദേവാലയങ്ങളിൽ തനിയെ ദൈവങ്ങളും
മൗനത്താൽ മുങ്ങിയ നിരത്തുകളും
ബന്ധനമായ് മാറിയ ഭവനങ്ങളും
എത്രയോ ജീവൻ കവർന്ന മഹാമാരി നീ
ഭയക്കാതെ പതറാതെ തളരാതെ നിത്യം
ജാഗ്രതയോടെ മുന്നേറിടാം
ശുചിത്വമായെന്നും പ്രവർത്തിച്ചിടാം