സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്

പനിയും ചുമയും കാര്യമാക്കാതെ കൊണ്ടു നടക്കുകയായിരുന്നു ദിവാകരൻ. വീട്ടുകാർ നിർബന്ധിച്ച് ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്കും കാര്യം കൈവിട്ടു. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായില്ല.

അവസാന ശ്വാസമെത്തിയപ്പോൾ ഒരു രൂപം തന്റെ അരികിലിരിക്കുന്നതായി ദിവാകരന്  മനസ്സിലായി. മാസ്ക് ധരിച്ചിരുന്ന ആ രൂപത്തെ അയാൾക്ക് പെട്ടെന്ന്  മനസ്സിലായി. യമധർമ്മൻ. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മാസ്ക് ധരിച്ച പോത്തിനെയും  കണ്ടു.

ആത്മാവിനെ കയറിൽ കുരുക്കി കൊണ്ടുപോകാൻ നേരത്ത് കയ്യിലുണ്ടായിരുന്ന മാസ്ക് കൊടുത്തിട്ട് യമധർമൻ പറഞ്ഞു: ഇത് ധരിച്ചോളൂ മാസ്കും ധരിച്ച് അവർ പുതിയൊരു ലോകത്തെത്തി. ഇതാണ് സ്വർഗം യമധർമൻ പറഞ്ഞുകൊടുത്തു. ദിവാകരന്റെ ആത്മാവിന് സമാധാനമായി. നരകത്തിലേക്ക് കൊണ്ടു പോകുമോ എന്ന പേടി അങ്ങനെ മാറിക്കിട്ടി. ആത്മാവിനെ അവിടെ നിറുത്തി സിംഹാസനത്തിനടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: ദിവാകരന്റെ ആത്മാവിനെ കൊണ്ടു വന്നിട്ടുണ്ട് തമ്പുരാനെ' സിംഹാസനത്തിലിരുന്നിരുന്ന രൂപം തിരിഞ്ഞു നോക്കി. അമ്പരപ്പോടെ ദിവാകരന്റെ ആത്മാവ് ആ രൂപത്തെ നോക്കിനിന്നു. അന്നേരം യമധർമൻ സ്വകാര്യത്തിൽ പറഞ്ഞു: ഇതാണ് ദൈവം ദൈവവും മാസ്ക് ധരിച്ചിരുന്നു!

മേരി ടെസ്‌ന
8 A സെയിന്റ് ലൂയിസ് ഹൈ സ്കൂൾ, മുണ്ടംവേലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ