സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്
അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു രാഷ്ട്ര ഭാഷയോടുള്ള സ്നേഹത്തെ പ്രതി വിദ്യാർത്ഥികൾ എല്ലാ ആഴ്ചകളിലും പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു കവിതാലാപനം, കവിതാരചന,ചിത്രരചന, ക്വിസ്,നാടകം,എന്നിവ ക്ലബ്ബ് ആക്ടിവിറ്റീസിന്റെ ഭാഗമായി നടത്തുന്നു.
സുരീലി ഹിന്ദി കവിതകൾ ആലപിക്കുകയും, കവിതയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും വായനാകാർഡ് തയ്യാറാക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെ ചെറിയ ചെറിയ വാക്യങ്ങളും, വാക്കുകളും കുട്ടികൾ കണ്ടെത്തുകയും ചെയ്യുന്നു.