സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് 2022 - 2023

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് എല്ലാ വ്യാഴാഴ്ചയും ഒരു മണി മുതൽ ഒന്നര വരെയാണ്. ക്ലബ്ബിന്റെ ലീഡേഴ്സ് ആയി പാർവതിയെയും റോണിയെയും തിരഞ്ഞെടുത്തു. ഓരോ മീറ്റിങ്ങിലും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്തു. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് വരുന്ന ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ദിനാചരണങ്ങളെക്കുറിച്ച് ക്ലബ്ബിൽ ചർച്ച ചെയ്യുകയും കുട്ടികളുടെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്ര സ്മാരങ്ങളെ കുറിച്ചുള്ള വാർത്തകൾ, ചരിത്രവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പറിൽ വരുന്ന വാർത്തകൾ, സ്റ്റാമ്പ്‌ ശേഖരണം, നാണയ ശേഖരണം തുടങ്ങിയ നിരവധി കാര്യങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൽ കുട്ടികൾ താല്പര്യത്തോടെ കൂടി ചെയ്തു. കുട്ടികളിൽ സാമൂഹികശാസ്ത്ര അഭിരുചി നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിലൂടെ ചെയ്തു.